ഏഷ്യാ കപ്പില്‍ ഒഴിവാക്കിയെങ്കിലും ടി20 ലോകകപ്പില്‍ താരം എന്തായാലും വേണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാലിന്റെ അഭിപ്രായം. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമെന്ന് കരുതിയിരുന്ന താരമായിരുന്നു മുഹമ്മദ് ഷമി. പ്രത്യേകിച്ച് ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയ സാഹചര്യത്തില്‍. ഐപിഎല്ലിലെ മികച്ച ഫോമും സെലക്റ്റര്‍മാര്‍ പരിഗണിച്ചില്ല. ഏഷ്യാ കപ്പില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനൊപ്പം അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. അപ്പോഴും മത്സരപരിചയമുള്ള ഷമിയെ ഉള്‍പ്പെടുത്താതില്‍ മുറുമുറപ്പുണ്ടായിരുന്നു.

ഏഷ്യാ കപ്പില്‍ ഒഴിവാക്കിയെങ്കിലും ടി20 ലോകകപ്പില്‍ താരം എന്തായാലും വേണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാലിന്റെ അഭിപ്രായം. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ''ഷമിയെ ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്താത്തതെന്നു എനിക്കു മനസിലാവുന്നില്ല. ഷമി മഹാനായ ബൗളറാണ്. ജസ്പ്രീത് ബുമ്രയ്ക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ഷമി. 

രോഹിത്തിന്റെ മോശം പ്രകടനത്തിന് കാരണക്കാരന്‍ കോലിയും! വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ താരം

സമീപകാലത്തു ഓസ്ട്രേലിയന്‍ സാഹചര്യത്തില്‍ നന്നായി കളിക്കാനായി. ടി20 ഫോര്‍മാറ്റില്‍ വിക്കറ്റുകളെടുക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരെയാണ് വേണ്ടത്. റണ്ണൊഴുക്ക് തടയാന്‍ മാത്രമുള്ള ബൗളര്‍മാരായിട്ട് വേണ്ട. ടി20 ക്രിക്കറ്റില്‍ റണ്ണൊഴുക്ക് തടയാന്‍ പ്രയാസമാണ്. തടയാനുള്ള ഏക വഴി വിക്കറ്റുകളെടുക്കുകയെന്നതാണ്. ഷമിക്ക് അത് സാധിക്കും.'' മദന്‍ലാല്‍ പറഞ്ഞു. 

''ടി20 ലോകകപ്പില്‍ ഷമിയെ ഇന്ത്യന്‍ ടീമിലെടുത്തില്ലെങ്കില്‍ സെലക്ടര്‍മാര്‍ ചെയ്യുന്ന വലിയ പിഴവായിരിക്കും. നിലവില്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളര്‍മാരേക്കാള്‍ മോശമാണ് ഷമിയെന്ന് ഞാന്‍ കരുതുന്നില്ല.'' അദ്ദേഹം പറഞ്ഞു. 

അനാവശ്യമായ തീരുമാനം! വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ കടുത്ത വിമര്‍ശവുമായി ഗവാസ്‌കര്‍

അര്‍ഷ്ദീപ് തന്ത്രശാലിയായ ബൗളറാണെന്നും അദ്ദേഹം വ്യക്തമാക്കി. ''പാകിസ്ഥാനെതിരെ കടുത്ത സമ്മര്‍ദ്ദത്തിനിടിയിലും അവന്‍ നന്നായി പന്തെറിഞ്ഞു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഹീറോയായി മാറാനുള്ള അവസരമാണ് അവനു ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ ഏറെ മിസ് ചെയ്യുക ജസ്പ്രിത് ബുമ്രയെയാണ്. വിക്കറ്റെടുക്കാനും റണ്‍സ് നിയന്ത്രിക്കാനും ബുമ്രയ്ക്ക് സാധിക്കും.'' മദന്‍ലാല്‍ കൂട്ടിചേര്‍ത്തു.