ഇപ്പോള്‍ റിഷഭിന്റെ ഫോം ഔട്ടിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ബാറ്റിംഗ് പൊസിഷനാണ് പന്തിന്റെ പ്രധാന പ്രശ്‌നമെന്നാണ് ജാഫര്‍ ചൂണ്ടികാണിക്കുന്നത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം വിമര്‍ശനമേറ്റുവാങ്ങിയ ഒരു താരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. 12 പന്തില്‍ 14 റണ്‍സ് മാത്രമെടുത്ത പന്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഷദാബ് ഖാനെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചാണ് പന്ത് മടങ്ങുന്നത്. പുറത്തായ രീതിയെ വിമര്‍ശിച്ച് പലരുമെത്തി. അതില്‍ പ്രധാനികള്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ വസിം അക്രവുമായിരുന്നു.

ഇപ്പോള്‍ റിഷഭിന്റെ ഫോം ഔട്ടിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ബാറ്റിംഗ് പൊസിഷനാണ് പന്തിന്റെ പ്രധാന പ്രശ്‌നമെന്നാണ് ജാഫര്‍ ചൂണ്ടികാണിക്കുന്നത്. ''പന്ത് മുന്‍നിരയില്‍ കളിക്കേണ്ട താരമാണ്. മുന്‍നിരയില്‍ കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. അവന് യോജിച്ച പൊസിഷന്‍ അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബാറ്റിംഗ് പൊസിഷന്‍ തന്നെയാണ് പന്തിന്റെ ഫോം ഔട്ടിന് പ്രധാന കാരണം. 

'ഞാനനുഭവിച്ചതാണ്, അര്‍ഷ്ദീപിന്റെ വേദന എനിക്ക് മനസിലാവും'; പിന്തുണയുമായി മുഹമ്മദ് ഷമി

മധ്യനിരയില്‍ ഇറങ്ങി കളിക്കുമ്പോള്‍ ആ പോസിഷനോട് താരം നീതിപുലര്‍ത്തുന്നുണ്ടോവെന്ന് ആലോചിക്കണം. ടെസ്റ്റില്‍ നല്ലതുപോലെ ബാറ്റ് ചെയ്യാന്‍ പന്തിന് സാധിക്കുന്നത്. അത്തരത്തില്‍ പന്തി ആക്രമിച്ച് കളിക്കാന്‍ കഴിയുക പവര്‍പ്ലേയിലാണ്. ടി20 ക്രിക്കറ്റില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ പവര്‍പ്ലേ നഷ്ടമാവും. ഗ്രൗണ്ടിന്റെ മിക്കഭാഗത്തും ഫീല്‍ഡര്‍മാരാവും. അതേസമയം, പവര്‍ പ്ലേയില്‍ കളിച്ചാല്‍ അതേ പ്രകടനം പിന്നീടുള്ള ഓവറുകളിലും തുടരാന്‍ പന്തിനാവും.'' ജാഫര്‍ പറഞ്ഞു.

അനായാസമല്ല, ശ്രീശാന്തെടുത്ത ക്യാച്ചിന്റെ വില ഇന്നറിയുന്നു! ചര്‍ച്ചയായി 2007 ടി20 ലോകകപ്പ് ഫൈനലിലെ ക്യാച്ച്

റിഷഭ് ആ ഷോട്ട് കളിച്ചത് അനാവശ്യ സമയത്തായിരുന്നുവെന്നാണ് അക്രം നേരത്തെ പറഞ്ഞിരുന്നു. ''സ്വീപ് ഷോട്ടുകള്‍ കളിക്കേണ്ട സമയമായിരുന്നില്ല അത്. എനിക്കറിയാം ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ ആ ഷോട്ടുകള്‍ നന്നായി കളിക്കും. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് പന്ത്. എന്നാല്‍ സാഹചര്യം മനസിലാക്കാന്‍ പന്ത് ശ്രമിക്കണം.'' അക്രം പറഞ്ഞു.