ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ ഇന്ത്യ കളിക്കുകയും ചെയ്തു. റിതുരാജ് ഗെയ്കവാദ്, രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍ (Shubman Gill) തുടങ്ങിയ താരങ്ങളെ പരിഗണിച്ചെങ്കിലും ഷാ പുറത്തുതന്നെയായിരുന്നു.

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പൃഥ്വി ഷായ്ക്ക് (Prithvi Shaw) ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഷാ അവസാനമായി ഇന്ത്യക്ക് (Team India) വേണ്ടി ടി20, ഏകദിന മത്സരങ്ങള്‍ കളിച്ചത്. 2020 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. അഭ്യന്തര ക്രിക്കറ്റില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയില്ല. 

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ ഇന്ത്യ കളിക്കുകയും ചെയ്തു. റിതുരാജ് ഗെയ്കവാദ്, രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍ (Shubman Gill) തുടങ്ങിയ താരങ്ങളെ പരിഗണിച്ചെങ്കിലും ഷാ പുറത്തുതന്നെയായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. ഫിറ്റ്‌നെസ് ഇല്ലായ്മയാണ് താരത്തിന്റെ പ്രധാന പ്രശ്‌നമമെന്നാണ് ശ്രീധര്‍ പറയുന്നത്. ''ശരിയാണ് അവന്‍ ഐപിഎല്ലില്‍ നന്നായി കളിച്ചു. എന്നാല്‍ തുടക്കത്തില്‍ കിട്ടിയിരുന്ന താളം നിലനിര്‍ത്താന്‍ അവന് സാധിച്ചില്ല. അവന്‍ യുവതാരമാണ്, കാത്തിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. അസാമാന്യ കഴിവുള്ള താരമാണ് പൃഥ്വി. 

'ഇപ്പോള്‍ കോലിയെ ഒഴിവാക്കുന്നത് ഗുണം ചെയ്യില്ല'; ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ മുന്നറിയിപ്പ്

ബൗളര്‍മാര്‍ക്ക് ഒരു സാധ്യതയും നല്‍കാത്ത ബാറ്റര്‍. നേരിയ വിടവിലൂടെ പോലും അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കും. ഓഫ്‌സൈഡില്‍ കളിക്കാന്‍ പ്രത്യേക കഴിവ് പൃഥ്വിക്കുണ്ട്. എന്നിട്ടും എന്തുകൊണ്ട് താരത്തിന് അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഫിറ്റ്‌നെസാണ് പ്രധാന പ്രശ്‌നം.'' ശ്രീധര്‍ പറഞ്ഞു.

രഞ്ജി ട്രോഫി സീസണില്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്ന പൃഥ്വി. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 355 റണ്‍സാണ് പൃഥ്വി നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസിനെതിരായ പര്യടനത്തിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല. ഇനി സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. വിന്‍ഡീസില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. പൃഥ്വി ഇനിയും കാത്തിരിക്കേണ്ടി വരും.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി