Asianet News MalayalamAsianet News Malayalam

മൂന്നാം സ്ഥാനത്ത് സഞ്ജു കളിക്കും; ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍താരം

ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ഫൈനലിനും പോകുന്ന സാഹചര്യത്തില്‍ തീര്‍ത്തും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിക്കുക.
 

Former Indian wicket-keeper predicted eleven for Sri Lanka tour
Author
Mumbai, First Published May 20, 2021, 9:05 PM IST

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ഫൈനലിനും പോകുന്ന സാഹചര്യത്തില്‍ തീര്‍ത്തും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരിക്കും ടീമിലെ പരിചയസമ്പന്നര്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടാന്‍ സാധ്യതയേറെയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍.

ഇതിനിടെ ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സാധ്യതാസംഘത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറായ ദീപ്ദാസ് ഗുപ്ത. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കുമ്പോഴാണ് ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്ന രീതിയിലാണ് ഗുപ്തയുടെ പ്ലയിംഗ് ഇലവന്‍. ശിഖര്‍ ധവാനും യുവതാരം പൃഥ്വി ഷായുമാണ് ടീമിന്റെ ഓപ്പണര്‍. സഞ്ജു മൂന്നാം സ്ഥാനത്തിറങ്ങും. വിക്കറ്റ് കീപ്പറും 26-കാരന്‍ തന്നെ. അതേസമയം മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നാലാമനായി സൂര്യകുമാര്‍ യാദവും പിന്നാലെ മനീഷ് പാണ്ഡെയും ക്രീസിലെത്തും. ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തിവാട്ടിയാണ് എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രാഹുല്‍ ചാഹറും. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ടി നടരാജന്‍ എന്നിവര്‍ ടീമിലെ പേസര്‍മാര്‍. 

ദീപ്ദാസ് ഗുപ്തയുടെ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ടി നടരാജന്‍.

Follow Us:
Download App:
  • android
  • ios