അക്കാലത്ത് അണ്ടര്‍ 19 ലോകകപ്പ് ജയിച്ചുവന്നതിന്റെ തിളക്കത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സെവാഗ് ആയിരുന്നു ഡല്‍ഹിയുടെ ഐക്കിണ്‍ പ്ലേയര്‍. കോലി സ്വാഭാവികമായും ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.
ദില്ലി:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖവും നായകനുമെല്ലാം വിരാട് കോലിയാണ്. ഐപിഎല്ലില്‍ കിരീടങ്ങളൊന്നും നേടാനായിട്ടില്ലെങ്കിലും കളിക്കാരനെന്ന നിലയില്‍ കോലിയുടെ മികവ് ചോദ്യം ചെയ്യാനാവാത്തതാണ്. എന്നാല്‍ ഐപിഎല്‍ ലേലത്തില്‍ കോലിയെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം ഡല്‍ഹി കൈവിട്ടു കളഞ്ഞതുകൊണ്ടാണ് താരം ബാംഗ്ലൂരിലെത്തിയതെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഐപിഎല്‍ സിഇഒ സുന്ദര്‍ രാമന്‍. ഗൗരവ് കപൂറുമായുള്ള അഭിമുഖത്തിലാണ് ധോണി ചെന്നൈ ടീമിനൊപ്പവും കോലി ബാംഗ്ലൂരിനൊപ്പവും ചേരാനുള്ള കാരണം സുന്ദര്‍ രാമന്‍ വ്യക്തമാക്കിയത്.

ആദ്യ ഐപിഎല്ലില്‍ എല്ലാ ടീമിനും ഐക്കണ്‍ പ്ലേയര്‍ വേണമെന്നത് നിര്‍ബന്ധമായിരുന്നു. സച്ചിനെ മുംബൈയും സെവാഗിനെ ഡല്‍ഹിയും ഗാംഗുലിയെ കൊല്‍ക്കത്തയും യുവരാജിനെ പഞ്ചാബും ഐക്കണ്‍ പ്ലേയര്‍ ആക്കിയപ്പോള്‍ ചെന്നൈക്കും രാജസ്ഥാനും ഐക്കണ്‍ പ്ലേയറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ 2007ലെ ഏകദിന ലോകകപ്പ് നേടി കരിയറിലെ മികച്ച ഫോമിലായിരുന്ന ധോണി.
ധോണിയുടെ നാട്ടില്‍ നിന്ന് ഐപിഎല്ലില്‍ ഫ്രാഞ്ചൈസി ഇല്ലാതിരുന്നതിനാല്‍ ചെന്നൈ ധോണി ഹോം ടീമായി തെരഞ്ഞെടുത്തു. ചെന്നൈക്കാകട്ടെ ഐക്കണ്‍ പ്ലേയറില്ലാത്തതിനാല്‍ ധോണിയെ ഐക്കണ്‍ പ്ലേയറെന്ന നിലയില്‍ എളുപ്പത്തില്‍ സ്വന്തമാക്കാനും കഴിഞ്ഞു. ലേലത്തില്‍ ടീമിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന കളിക്കാരനെക്കാള്‍ 15% അധികം തുക ഐക്കണ്‍ പ്ലേയര്‍ക്ക് നല്‍കണമെന്നതായിരുന്നു ചട്ടം. അങ്ങനെയാണ് ധോണി ചെന്നൈയിലെത്തിയത്.
കോലിയായിരുന്നില്ല ഫസ്റ്റ് ചോയ്സ്

അക്കാലത്ത് അണ്ടര്‍ 19 ലോകകപ്പ് ജയിച്ചുവന്നതിന്റെ തിളക്കത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സെവാഗ് ആയിരുന്നു ഡല്‍ഹിയുടെ ഐക്കിണ്‍ പ്ലേയര്‍. കോലി സ്വാഭാവികമായും ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. അണ്ടര്‍ 19 കളിക്കാര്‍ക്കായി പ്രത്യേക ലേലം ആയിരുന്നു നടത്തിയത്. സെവാഗും ഡിവില്ലിയേഴ്സും അടക്കമുള്ള ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ ഡല്‍ഹി കോലിക്കുവേണ്ടി രംഗത്തെത്തിയില്ല. കോലിക്ക് പകരം പേസ് ബൗളര്‍ പ്രദീപ് സംഗ്‌വാനെയാണ് ഡല്‍ഹി തെരഞ്ഞെടുത്തത്.എന്നാല്‍ അവസരം മുതലാക്കിയ റോയല്‍ ചലഞ്ചേഴ്സ് കോലിയെ സ്വന്തമാക്കി. പിന്നീടുള്ളതെല്ലാം ചരിത്രമായി മാറിയെന്നും സുന്ദര്‍ രാമന്‍ പറഞ്ഞു.

ഐപിഎല്ലില്‍ 169 ഇന്നിംഗ്സുകളില്‍ നിന്ന് 5412 റണ്‍സാണ് കോലിയുടെ നേട്ടം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും കോലിയാണ്. അതേസമയം കോലിക്ക് പകരം ഡല്‍ഹി സ്വന്തമാക്കിയ പ്രദീപ് സംഗ്‌വാന്‍ ആകട്ടെ 39 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. 35 വിക്കറ്റുകള്‍ നേടി. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംഗ്‌വാനെ ബിസിസിഐ 15 മാസത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
