ഈ മാസാദ്യമാണ് ക്രിസ് കെയ്‌ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതിന് പിന്നാലെ നിരവധി ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായി.

സിഡ്‌നി: ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്‌ന്‍സ് സുഖംപ്രാപിക്കുന്നു. സിഡ്‌നിയിലെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയ താരത്തിന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത.

ഈ മാസാദ്യമാണ് ക്രിസ് കെയ്‌ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതിന് പിന്നാലെ നിരവധി ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായി. ശേഷം വിദഗ്ധ ചികില്‍സക്കായി സിഡ്‌നിയിലെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്‍റെ പേരിലുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സ് ഇന്ത്യക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. 2000ല്‍ കെയ്ന്‍സിനെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു. 

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ കരുത്തെന്താകും; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി മോര്‍ഗന്‍

ലോര്‍ഡ്‌സില്‍ കളിക്കാന്‍ തയ്യാറായിരുന്നു, സംഭവിച്ചതെന്ത്? വെളിപ്പെടുത്തി അശ്വിന്‍

'മൂന്ന് പേരെ ശ്രദ്ധിക്കണം'; ടി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് കാര്‍ത്തിക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona