ഇപ്പോള്‍ താരത്തിനെതിന്റെ പ്രകടനത്തില്‍ നിരാശ പ്രകടപ്പിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ് (Scott Styris). ജസ്പ്രിത് ബുമ്രയ്‌ക്കൊപ്പം കളിപ്പിക്കാന്‍ സാധിക്കുന്ന പേസറല്ല ഷാര്‍ദുലെന്നാണ് സ്റ്റൈറിസ് പറയുന്നത്.

വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) ആദ്യ രണ്ട് ഏകദിനത്തില്‍ വേണ്ടുവോളം അടിമേടിച്ച ബൗളറാണ് ഷാര്‍ദുല്‍ ഠാക്കൂര്‍ (Shardul Thakur). ആദ്യ ഏകദിനത്തില്‍ എട്ട് ഓവറില്‍ 54 റണ്‍സാണ് ഷാര്‍ദുല്‍ വഴങ്ങിയത്. രണ്ടാം ഏകദിനത്തിനെത്തിയപ്പോള്‍ ഏഴ് ഓവറില്‍ 54 റണ്‍സ് വഴങ്ങി. എന്നാല്‍ രണ്ട് ഏകദിനത്തിലുമായി അഞ്ച് വിക്കറ്റും താരം വീഴ്ത്തി. ആദ്യ മത്സരത്തില്‍ രണ്ടും രണ്ടാം മത്സരത്തില്‍ മൂന്നും വിക്കറ്റാണ് നേടിയത്. രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്തപ്പോള്‍ മൂന്ന് റണ്‍സിന് പുറത്തായി.

ഇപ്പോള്‍ താരത്തിനെതിന്റെ പ്രകടനത്തില്‍ നിരാശ പ്രകടപ്പിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ് (Scott Styris). ജസ്പ്രിത് ബുമ്രയ്‌ക്കൊപ്പം കളിപ്പിക്കാന്‍ സാധിക്കുന്ന പേസറല്ല ഷാര്‍ദുലെന്നാണ് സ്റ്റൈറിസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഷാര്‍ദുല്‍ ഓള്‍റൗണ്ടര്‍മാരോടാണ് മത്സരിക്കേണ്ടത്. അവന്‍ ഒരു മുന്‍നിര പേസറല്ല. പ്രത്യേകിച്ച് പുതിയ പന്തില്‍ കൡക്കുമ്പോള്‍. ബൗളറെന്ന നിലയില്‍ മറ്റ് പേസര്‍മാരോട് അവന് മത്സരിക്കാനാവില്ല. മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രതീക്ഷ നല്‍കാന്‍ ഇവര്‍ക്കെല്ലാം കഴിയുന്നുണ്ട്.'' സ്റ്റൈറിസ് പറയുന്നു.

ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഫ്രാന്‍സിന്‍റെ കൗമാരതാരം

സിറാജിന്റെ പ്രകടനത്തെ കുറിച്ച് മുന്‍ ഓള്‍റൗണ്ടര്‍ പ്രകീര്‍ത്തിച്ച് പറയുന്നുമുണ്ട്. ''സിറാജിനെ ഇന്ത്യയുടെ മുന്‍ ബൗളര്‍മാരില്‍ ഒരാളായി പരിഗണിക്കാം. ഇക്കാര്യം ഏറെ മുമ്പ് തന്നെ എനിക്ക് തോന്നിയിരുന്നു. ഇന്ത്യന്‍ പേസ് നിരയില്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സിറാജുമുണ്ടാവുമെന്നാണ് എന്റെ വിശ്വാസം.'' സറ്റൈറിസ് വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് ചോപ്ര, ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് പോരാട്ടം

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനായിരന്നു ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അക്‌സര്‍ പട്ടേല്‍ (64), ശ്രേയസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ (54) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നത്. മൂന്നാം ഏകദിനം നാളെ നടക്കും.