Asianet News MalayalamAsianet News Malayalam

രോഹിത് ശര്‍മയാണ് ടോസ് ആര്‍ക്കെന്ന് തീരുമാനിക്കുന്നത്! പുത്തന്‍ ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം - വീഡിയോ

ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ടോസ് ലഭിച്ചു. അതിനെ ചൊല്ലിയാണിപ്പോള്‍ പുതിയ സംസാരം. മുന്‍ പാകിസ്ഥാന്‍ താരം സിക്കന്ദര്‍ ഭക്താണ് വിവാദത്തിന് തിരിക്കൊളുത്തിയിരിക്കുന്നത്.

former pakistan cricketer says indian captain rohit sharma fixing toss
Author
First Published Nov 16, 2023, 5:04 PM IST

മുംബൈ: ന്യൂസിലന്‍ഡിനെ 70 റണ്‍സിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിംഗ് കരുത്തില്‍ 397 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ടോസ് ലഭിച്ചു. അതിനെ ചൊല്ലിയാണിപ്പോള്‍ പുതിയ സംസാരം. മുന്‍ പാകിസ്ഥാന്‍ താരം സിക്കന്ദര്‍ ഭക്താണ് വിവാദത്തിന് തിരിക്കൊളുത്തിയിരിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എതിര്‍ ടീം നായകന്മാരില്‍ നിന്ന് ഏറെ ദൂരത്തേക്കാണ് നാണയം കറക്കിയിടുന്നത്. അതുകൊണ്ടുതന്നെ എതിര്‍ ടീം ക്യാപ്റ്റന്മാര്‍ക്ക് അത് ക്രോസ് ചെക്ക് ചെയ്യാന്‍ കഴിയില്ല.'' സിക്കന്ദര്‍ പറഞ്ഞു. അദ്ദേഹം ആ വീഡിയോ എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ കാണാം... 

അദ്ദേഹം പറഞ്ഞുവെക്കുന്നത്, ടോസില്‍ എന്താണ് വീണതെന്ന് എതിര്‍ ക്യാപ്റ്റന്മാര്‍ക്ക് അറിയാന്‍ കഴിയില്ലെന്നാണ്. ഓരോ മത്സരത്തിലും ടോസ് വളരെ നിര്‍ണായകമാണ്. ടോസില്‍ ഇന്ത്യന്‍ സ്വാധീനം ചെലുത്തുവെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. സിക്കന്ദര്‍ 26 ടെസ്റ്റുകളില്‍ പാകിസ്ഥാന് വേണ്ടി കളിച്ചു. 27 ഏകദിനങ്ങളിലും ഭാഗമായി. ടെസ്റ്റില്‍ 67 വിക്കറ്റും ഏകദിനത്തില്‍ 33 എണ്ണവും സ്വന്തമാക്കി. 

വിരാട് കോലി നേടിയ സെഞ്ചുറി സവിശേഷതള്‍ നിറഞ്ഞതായിരുന്നു. തന്റെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനും കോലിക്ക് സാധിച്ചു. 113 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഇത്രയും റണ്‍സ് അടിച്ചുക്കൂട്ടിയത്. സച്ചിനെ സാക്ഷിനിര്‍ത്തിയായിയിരുന്നു കോലിയുടെ പ്രകടനം. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോലിക്ക് വേണ്ടി സച്ചിന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

ഇങ്ങനെയൊരു ക്യാപ്റ്റന്‍! ശ്രേയസിന്റെ സെഞ്ചുറി ആഘോഷം അനുകരിച്ച് രോഹിത്! ചിരിയടക്കാനാവാതെ ഗില്ലും സൂര്യകുമാറും

Follow Us:
Download App:
  • android
  • ios