ശ്രേയസുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെഞ്ചുറി നേടിയ ശ്രേയസിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡ്രസിംഗ് റൂമില്‍ അനുകരിക്കുന്നതാണത്.

മുംബൈ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ശ്രേയസ് അയ്യര്‍ നേടിയത്. ഇന്നലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 105 റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. 70 പന്തുകള്‍ നേരിട്ട ശ്രേയസ് എട്ട് സിക്‌സും നാല് ഫോറും നേടിയിരുന്നു. 49-ാം ഓവറിലാണ് ശ്രേയസ് മടങ്ങുന്നത്. ശ്രേയസിന്റെയും വിരാട് കോലിയുടേയും (117) കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്. ശുഭ്മാന്‍ ഗില്‍ (80) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഇപ്പോള്‍ ശ്രേയസുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെഞ്ചുറി നേടിയ ശ്രേയസിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡ്രസിംഗ് റൂമില്‍ അനുകരിക്കുന്നതാണത്. ശ്രേയസ് ബാറ്റ് ഉയര്‍ത്തുന്നത് പോലെ രോഹിത് ചെയ്യുകയായിരുന്നു. ഇതുകണ്ട് അടുത്തുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ് എന്നിവര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം... 

Scroll to load tweet…
Scroll to load tweet…

ന്യൂസിലന്‍ഡിനെ 70 റണ്‍സിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലിക്ക് പുറമെ ശ്രേയസ് അയ്യര്‍ (105) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിംഗ് കരുത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. ഇതോടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താനും ഷമിക്ക് സാധിച്ചിരുന്നു. നിലവില്‍ 23 വിക്കറ്റാണ് ഷമിക്കുള്ളത്.

Powered By

ലോകകപ്പ് സെമി: ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റം, മാക്‌സ്‌വെല്‍ തിരിച്ചെത്തി