ഇതിനിടെ മുഹമ്മദ് ഷമി കൊവിഡ് പോസിറ്റീവായത് ഇന്ത്യക്ക് തിരിച്ചടിയായി. താരത്തിന് പരമ്പര നഷ്ടമാവും. ഉമേഷ് യാദവാണ് ഷമിക്ക് പകരക്കാരന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ഷമി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയേക്കും.

ദില്ലി: ചൊവ്വാഴ്ച്ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിന് മുമ്പ് ആറ് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. കഴിവ് തെളിയിച്ച് ടി20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസരമാണ് ഇന്ത്യക്ക്. കിട്ടാവുന്നതില്‍ ഏറ്റവും ശക്തരായ എതിരാൡയയാണ് ഇന്ത്യക്ക് ലഭിച്ചത്. ഓസീസ് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമൊന്നുമില്ല. ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ലോകകപ്പ് നേടാനാവില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ''ഓസീസുമായുള്ള പരമ്പര ഏറെ നിര്‍ണായകമാണ്. ഇന്ത്യക്ക് ലോകകപ്പിന് തയ്യാറെടുക്കാനുള്ള അവസരമാണിത്. ഇതില്‍ ജയിക്കേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് മാത്രം. ഓസ്ട്രേലിയയെ ടി20 പരമ്പര പരമ്പരയില്‍ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യ ലോകകപ്പും വിജയിക്കില്ല. 

'സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്'; സഞ്ജുവിനെ കുറിച്ച് വാതോരാതെ സംസാരിച്ച് രോഹന്‍ കുന്നുമ്മല്‍

പ്രഥമ ടി20 ലോകകപ്പില്‍ ഓസീസിനെ തോല്‍പ്പിച്ചാണ് നമ്മള്‍ ഫൈനലിലെത്തിയത്. 2011 ഏകദിന ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലും ഓസീസിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായി. ലോകത്തിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാണ് ഓസ്ട്രേലിയ. അതുകൊണ്ടു തന്നെ ഏതു ടൂര്‍ണമെന്റിലും വിജയം കൊയ്യണമെങ്കില്‍ അവരെ പരാജയപ്പെടുത്തണം.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ഇതിനിടെ മുഹമ്മദ് ഷമി കൊവിഡ് പോസിറ്റീവായത് ഇന്ത്യക്ക് തിരിച്ചടിയായി. താരത്തിന് പരമ്പര നഷ്ടമാവും. ഉമേഷ് യാദവാണ് ഷമിക്ക് പകരക്കാരന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ഷമി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയേക്കും. ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമാണ് ഷമി.

ഓസീസിനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി, ഷമി പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.