പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് മുന്‍ പാക് താരം അബ്ദുള്‍ റസാഖ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കാനേരിയ റസാഖിന്റെ പ്രസ്താവനയെ വിഡ്ഢിത്തമെന്നാണ് പറഞ്ഞത്.

ഇസ്ലാമാബാദ്: 2019 ഏകദിന ലോകകപ്പിന് ശേഷം നേര്‍ക്കുനേര്‍ വരാന്‍ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും (INDvPAK). ഈ വരുന്ന ടി20 ലോകകപ്പില്‍ (T20 World Cup) അയല്‍ക്കാര്‍ മുഖാമുഖം വരിക. ഒക്ടോബര്‍ 24നാണ് മത്സരം. ഇപ്പോള്‍ തന്നെ ചര്‍ച്ചകളും പ്രവചനങ്ങളും ആരംഭിച്ച് കഴിഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് മുന്‍ പാക് താരം അബ്ദുള്‍ റസാഖ് (Abdul Razzaq) വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കാനേരിയ (Danish Kaneria) റസാഖിന്റെ പ്രസ്താവനയെ വിഡ്ഢിത്തമെന്നാണ് പറഞ്ഞത്. ഇന്ത്യ അനായാസം ജയിക്കുമെന്നാണ് കനേരിയ വ്യക്തമാക്കിയത്. 

ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകുമോ..? അങ്ങനെ സംഭവിച്ചാല്‍ പാക് ടീമിന് വമ്പന്‍ ഓഫര്‍

ഇപ്പോള്‍ മറ്റൊരു പാക് താരം കൂടി ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ പാക് പേസര്‍ അക്വിബ ജാവേദാണ് (Aaqib Javed) ഇന്ത്യയുടെ ശക്തിയെ കുറിച്ചും സാധ്യതകളെ കുറിച്ചും സംസാരിച്ചത്. പാകിസ്ഥാന്റെ മികച്ച ഫോമിന്റെ ഒരു പടികൂടി കടന്നുള്ള പ്രകടനം പുറത്തെടുത്താലെ ഇന്ത്യയെ തോല്‍പ്പിക്കാനാവൂ എന്നാണ് ജാവേദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യക്ക് അവരുടെ മികച്ച പ്രകടനം പോലും പുറത്തെടുക്കേണ്ടതില്ല. സാധാരണ രീതിയില്‍ കളിച്ചാല്‍ പോലും അവര്‍ക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാം. ഇനി പാകിസ്ഥാന് ജയിക്കണമെങ്കില്‍ ഏറ്റവും മികച്ച ക്രിക്കറ്റിന്റെ ഒരുപടി കൂടി കടന്നുള്ള പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യയെ തോല്‍പ്പിക്കാനാവൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ തന്നെയാണ് ഫേവറൈറ്റ്. 

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജേഴ്‌സി; ലോഞ്ചിംഗ് തിയ്യതി പ്രഖ്യാപിച്ച് ബിസിസിഐ 

അവര്‍ക്ക് വിരാട് കോലി (Virat Kohli), രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. ഒരുപാട് മാച്ച് വിന്നര്‍മാരുണ്ട്. ജസ്പ്രിത് ബുമ്ര തകര്‍പ്പന്‍ ബൗളറാണ്. അവരുടെ ടീം മൊത്തത്തില്‍ നോക്കൂ. ഇന്ത്യന്‍ ടീമിന് ലോകകപ്പ് എടുക്കാന്‍ സാധിക്കും. ഇന്ത്യക്കാണ് മുന്‍തൂക്കമെങ്കില്‍ അന്നത്തെ ദിവസം കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. 

നേരത്തെ പറഞ്ഞത് പോലെ മികച്ച പ്രകടനം പുറത്തെടുത്താല്‍ പാകിസ്ഥാനും ജയിക്കാം. എന്നാല്‍ പാക് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ഫഖര്‍ സമാന്‍ ടീമില്‍ വേണമായിരുന്നു. ചില താരങ്ങള്‍ ചില പ്രത്യേക ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കും.

ഐപിഎല്‍ 2021: 'രോഹിത്തും കോലിയും രാഹുലിന്റെ പിന്നിലാണ്'; കാരണം വ്യക്തമാക്കി ഗംഭീര്‍

ചാംപ്യന്‍സ് ട്രോഫില്‍ സമാന്‍ ആക്രമണോത്സുകത ബാറ്റിംഗ് പുറത്തെടുത്തിരുന്നു. അവന് ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള ശേഷിയുണ്ട്. സമാനൊപ്പം ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ ചേരുമ്പോള്‍ ടീം ശക്തമാവുമായിരുന്നു. 

'അവനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം'; ഐപിഎല്ലിലെ സൂപ്പര്‍താരത്തിനായി വാദിച്ച് ഹര്‍ഷാ ഭോഗ്ലെ

ഇവര്‍ക്കെല്ലാം സാഹചര്യത്തിനൊത്ത് കളിക്കാനുള്ള പ്രാപ്തിയുണ്ട്. ഷഹീന്‍ അഫ്രീദി, ഹാസന്‍ അലി, ഹാരിസ് സൊഹൈല്‍, ഇമാദ് വസീം, ഷദാബ് ഖാന്‍ എന്നീ ബൗളര്‍മാര്‍ക്കും മത്സരഫലത്തെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്.'' ജാവേദ് വ്യക്തമാക്കി.