276 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 160 എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.

ഇസ്ലാമാബാദ്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാ ഏകദിനതത്തില്‍ അവിസ്മരണീയ ജയമായിരുന്നു ഇന്ത്യയുടേത്. 276 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 160 എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. സൂര്യകുമാര്‍ യാദവ്്, പേസര്‍ ദീപക് ചാഹര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ഇപ്പോല്‍ സൂര്യകുമാറിനേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. തന്റെ യുട്യൂബ് ചാനലിലാണ് അക്മല്‍ സംസാരിച്ചത്. ''അവിശ്വസനീയമായിട്ടാണ് സൂര്യമുകാര്‍ ബാറ്റ് ചെയ്തത്. 70-80 ഏകദിനങ്ങള്‍ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ഒരു താരത്തിന്റെ പക്വത അദ്ദേഹം കാണിച്ചു. ഒരുപാട് ആഭ്യന്തര ക്രിക്കറ്റ് കളിച്ചുള്ള പരിചയമാണ് താരത്തിന് ഗുണമായത്. ആധികാരികമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്നാല്‍ നിര്‍ണായക സമയത്ത് അദ്ദേഹം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

മുഴുവന്‍ ക്രഡിറ്റും ഇന്ത്യന്‍ ടീമിന് അവകാശപ്പെട്ടതാണ്. പുതിയ താരങ്ങളും, കോച്ചിംഗ് സ്റ്റാഫുമായിട്ടാണ് ലങ്കയിലേക്ക് പോയത്. എന്നിട്ടും ലങ്കയ്‌ക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ ജയിക്കാനായി. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യ മനോഹരമായി കളിച്ചു. പ്രത്യേകിച്ച് രണ്ടാം ഏകദിനത്തില്‍. ആറിന് 160 എന്ന നിലയിലായിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചു.'' അക്മല്‍ പറഞ്ഞു.

മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ (53), ദീപക് ചാഹര്‍ (69) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് പരമ്പര നേടി കൊടുത്തത്.