Asianet News MalayalamAsianet News Malayalam

ഐപിഎല്ലാണോ പിഎസ്എല്ലാണോ മികച്ചത് ? മറുപടിയുമായി മുന്‍ ആര്‍സിബി താരം

പിഎസ്എല്ലില്‍ കറാച്ചി കിംഗ്‌സ്, പെഷവാര്‍ സാല്‍മി, ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് മില്‍സ് കളിച്ചിട്ടുള്ളത്. 2017 സീസണിലാണ് മില്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്.
 

Former RCB pacer talking on IPL and PSL
Author
London, First Published May 21, 2021, 10:13 PM IST

ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഏതെന്ന് ചോദിച്ചാല്‍ അതിന് ഐപിഎല്‍ എന്നായിരിക്കും പലരുടേയും ഉത്തരം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഐപിഎല്ലിലും കളിക്കുന്ന നിരവധി താരങ്ങളുണ്ട്. എന്നാല്‍ ലോക ക്രിക്കറ്റിലെ പ്രമുഖരെല്ലാം ഐപിഎല്ലിലാണ് സജീവം. സൂപ്പര്‍ ലീഗില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വലിയ പ്രതിഫലം ഐപിഎല്ലില്‍ നിന്നുണ്ട്. ഇപ്പോള്‍ ഐപിഎല്ലിനേയും പിഎസ്എല്ലിനേയും താരതമ്യം ചെയ്ത് സംസാരിക്കുകയാണ് മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം തൈമല്‍ മില്‍സ്.

പിഎസ്എല്ലിലും കളിച്ചിട്ടുള്ള മില്‍സ് പറയുന്നത് ഐപിഎല്ലാണ് മികച്ചതെന്നാണ്. ''ഉയര്‍ന്ന നിലവാരമുള്ള ലീഗാണ് ഐപിഎല്‍. പണത്തോടൊപ്പം മിക്ക രാജ്യങ്ങളിലുമുള്ള താരങ്ങള്‍ അവിടെയുണ്ട്. നന്നായി കളിക്കാന്‍ കഴിയുന്നവര്‍ക്കേ അവിടെ പിടിച്ചുനില്‍ക്കാനാവൂ. മറിച്ചാണെങ്കില്‍ ടീമില്‍ നിന്ന് പുറത്താവും. ഇതുകൊണ്ടാണ് ഐപിഎല്‍ മികച്ചതെന്ന് പറയുന്നത്. ക്രിക്കറ്റിനെ രക്തത്തില്‍ അലിയിച്ച ജനതയാണ് പാകിസ്ഥാനിലേത്. പാകിസ്ഥാനിലെ സ്റ്റേഡിയങ്ങള്‍ മിക്കപ്പോഴും നിറഞ്ഞ് കവിയും. കാരണം പാകിസ്ഥാനില്‍ നിരവധി മികച്ച ഫാസ്റ്റ് ബോളര്‍മാരുണ്ട്. ഒരു വിദേശ ഫാസ്റ്റ് ബോളറെന്ന നിലയില്‍ എനിക്ക് പിഎസ്എല്‍ കുറച്ച കടുപ്പമാണ്.'' മില്‍സ് പറഞ്ഞുനിര്‍ത്തി.

പിഎസ്എല്ലില്‍ കറാച്ചി കിംഗ്‌സ്, പെഷവാര്‍ സാല്‍മി, ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് മില്‍സ് കളിച്ചിട്ടുള്ളത്. 2017 സീസണിലാണ് മില്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്.

Follow Us:
Download App:
  • android
  • ios