ബാര്‍ബഡോസ്: ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി വിന്‍ഡീസ് മുന്‍താരം ഡ്വെയ്‌ന്‍ സ്‌മിത്ത്. ഇളയ സഹോദരന്‍ കെമാര്‍ സ്‌മിത്തിന്‍റെ ഓവറിലായിരുന്നു ഡ്വെയ്‌ന്‍റെ ബാറ്റിംഗ് വിളയാട്ടം എന്നതാണ് സവിശേഷത. ബാര്‍ബഡോസില്‍ എ ആന്‍ഡ് എ ഓട്ടോ പാര്‍ട്‌സ് ഇറോള്‍ ഹോള്‍ഡര്‍ ടി10 ക്ലാസിക് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലായിരുന്നു ഡ്വെയ്‌ന്‍ വെടിക്കെട്ട് പുറത്തെടുത്തത്. 

ഇറളോ‍ ഹോള്‍ഡര്‍ സ്റ്റാര്‍സും സിആര്‍ബിയും തമ്മിലായിരുന്നു ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോര്. സ്റ്റാര്‍സിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് ഡ്വെയ്‌ന്‍ സ്‌മിത്ത്. അതേസമയം സഹോദരന്‍ കെമാര്‍ സ്‌മിത്ത് സിആര്‍ബിക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തു. നേരിട്ട ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പറത്തുകയായിരുന്നു ഡ്വെയ്‌ന്‍. ഈ അപൂര്‍വ ക്രിക്കറ്റ് കാഴ്‌ചയ്‌ക്ക് സാക്ഷിയായി അമ്മ ലോറൈന്‍ സ്‌മിത്ത് ഗാലറിയിലുണ്ടായിരുന്നു. 

പകരംവീട്ടാനുള്ള അവസരം കെമാറിന് പിന്നാലെയെത്തിയെങ്കിലും അവിടെയും ഡ്വെയ്‌ന്‍ ആധിപത്യം നേടി. കെമാറിനെ ഗോള്‍ഡണ്‍ ഡക്കാക്കി മുന്‍നിര ബൗളര്‍ അല്ലാതിരുന്നിട്ടും ഡ്വെയ്‌ന്‍ സ്‌മിത്ത്. വിന്‍ഡീസിനായി 10 ടെസ്റ്റിലും 105 ഏകദിനങ്ങളിലും 33 ടി20കളിലും കളിച്ചിട്ടുണ്ട് ഡ്വെയ്‌ന്‍ സ്‌മിത്ത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2000ത്തിലധികം റണ്‍സും 75 വിക്കറ്റും അദേഹത്തിന്‍റെ പേരിലുണ്ട്. ഐപിഎല്ലിലും കളിച്ചിട്ടുണ്ട് ഡ്വെയ്‌ന്‍ സ്‌മിത്ത്. 

ഇംഗ്ലണ്ടില്‍ കുറച്ച് സീസണുകളില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് ഓഫ്‌ സ്‌പിന്നറായ കെമാര്‍ സ്‌മിത്ത്. എന്നാല്‍ 46 റണ്‍സില്‍ നില്‍ക്കേ ആഴ്‌ലി നഴ്‌സിന്‍റെ പന്തില്‍ ഡ്വെയ്‌ന്‍ പുറത്തായി. 

സ‍ഞ്ജുവേട്ടാ അടുത്ത കളിയില്‍ ഉണ്ടാവുമോ ?, ഓസ്ട്രേലിയയിലും സഞ്ജുവിന് കൈയടിച്ച് മലയാളികള്‍