ദുബായ്: ഐസിസി പതിറ്റാണ്ടിന്‍റെ മികച്ച ഏകദിന, ടി20 വനിത ടീമുകളെ പ്രഖ്യാപിച്ചു. മിതാലി രാജ്, ജൂലന്‍ ഗോസ്വാമി എന്നിവര്‍ ഏകദിന ടീമിലും ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവര്‍ ടി20 ടീമിലും ഇടംപിടിച്ചു. ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഇരു ടീമിന്‍റെയും ക്യാപ്റ്റന്‍. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മേല്‍ക്കോയ്‌മയാണ് ടീമുകളില്‍. അലിസ ഹീലി, മെഗ് ലാന്നിംഗ്, എലിസ് പെറി, സൂസീ ബേറ്റ്സ്‌, സ്റ്റെഫാനീ ടെയ്‌ലര്‍ എന്നിവര്‍ രണ്ട് ടീമിലും ഇടംപിടിച്ചു. 

ഏകദിന ടീമില്‍ മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളും ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ഇടംപിടിച്ചു. ടി20 ടീമില്‍ നാല് ഓസ്‌ട്രേലിയന്‍ താരങ്ങളും ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടുവീതവും ഇംഗ്ലണ്ടില്‍ നിന്ന് ഒരു വനിതയുമുണ്ട്. 

വനിത ടി20 ടീം

അലിസ ഹീലി, സോഫി ഡിവൈന്‍, സൂസീ ബേറ്റ്സ്, മെഗ് ലാന്നിംഗ്(ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, സ്റ്റെഫാനീ ടെയ്‌ലര്‍, ഡീന്‍ഡ്രാ ഡോട്ടിന്‍, എലിസ് പെറി, അന്‍യ ഷ്രുബ്‌സോലേ, മെഗാന്‍ സ്‌കൗട്ട്, പൂനം യാദവ്. 

വനിത ഏകദിന ടീം 

അലിസ ഹീലി, സൂസീ ബേറ്റ്‌സ്, മിതാലി രാജ്, മെഗ് ലാന്നിംഗ്(ക്യാപ്റ്റന്‍), സ്റ്റെഫാനീ ടെയ്‌ലര്‍, സാറാ ടെയ്‌ലര്‍(വിക്കറ്റ് കീപ്പര്‍), എലിസ് പെറി, ഡെയ്‌ന്‍ വാന്‍ നീക്കേര്‍ക്, മരിസാന്നേ കാപ്പ്, ജുലന്‍ ഗോസ്വാമി, അനീസ മുഹമ്മദ്. 

'തല' നയിക്കും; പതിറ്റാണ്ടിലെ മികച്ച പുരുഷ ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി, സര്‍പ്രൈസുകളേറെ

പതിറ്റാണ്ടിന്‍റെ ഏകദിന ടീമിനും ധോണി നായകന്‍; ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇന്ത്യയില്‍ നിന്ന്

പതിറ്റാണ്ടിന്‍റെ ടെസ്റ്റ് ടീം: കോലി നായകന്‍, ഫാബുലസ് ഫോറിലെ ഒരാള്‍ പുറത്ത്!