ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലായിരുന്നു.

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ വാഴ്ത്തി വിരാട് കോലി. അവനെപ്പോല്ലെ മറ്റൊരാളില്ല, അതുകൊണ്ടാണ് അവന്‍ ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നത്. കളി കാണാന്‍ കഴിഞ്ഞില്ല, പക്ഷെ എങ്കിലും എനിക്കറിയാം, ഇതും അവന്‍റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിംഗ്സായിരിക്കുമെന്ന് എന്നായിരുന്നു കോലി ട്വിറ്റററില്‍ കുറിച്ചത്.

Scroll to load tweet…

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്.

Scroll to load tweet…

ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലായിരുന്നു. സൂര്യക്ക് ഏത് ഗ്രഹത്തിലും ബാറ്റ് ചെയ്യാനാവും എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

Scroll to load tweet…

മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ വസീം ജാഫറും രസകരമായ വീഡിയോയിലൂടെ സൂര്യയുടെ ഇന്നിംഗ്സിനെ വാഴ്ത്തി.

Scroll to load tweet…

സൂര്യന്‍റെ ഇമോജിയും ബാറ്റുമിട്ടായിരുന്നു ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

Scroll to load tweet…

ഈ സമയങ്ങളില്‍ ആകാശത്തിന് തീപിടിക്കും, അയാള്‍ അയാളുടേതായ ലീഗിലാണ് എന്നായിരുന്നു വീരേന്ദരര്‍ സെവാഗിന്‍റെ പ്രതികരണം.

Scroll to load tweet…

രാത്രിയും ആകാശത്തെ തീപിടിപ്പിക്കുന്ന സൂര്യ, എന്തൊരു പ്രകടനം എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം.

Scroll to load tweet…