സ്റ്റേഡിയം മാത്രമല്ല, വിഐപി ഗ്യാലറിയിലും സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം തലൈവര്‍ രജനീകാന്ത് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ 'തല' ആയ നായകന്‍ എം എസ് ധോണിവരെയുള്ളവര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ്: ലോകകപ്പിലെ പോരാട്ടങ്ങളുടെ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നുണ്ടെങ്കിലും 14ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിലാണ് ആരാധകരുടെ ശ്രദ്ധ മുഴുവന്‍. സ്റ്റേഡിയത്തില്‍ കളി കാണാന്‍ ആളില്ലാത്തതിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ബിസിസിഐയുടെ അഭിമാനപോരാട്ടം കൂടിയാണിത്. ഒരു ലക്ഷത്തി ഇരുപതിനായിരം കാണിളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്.

സ്റ്റേഡിയം മാത്രമല്ല, വിഐപി ഗ്യാലറിയിലും സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം തലൈവര്‍ രജനീകാന്ത് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ 'തല' ആയ നായകന്‍ എം എസ് ധോണിവരെയുള്ളവര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിന്‍റെ ബിഗ് ബി ആയ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരും മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തും. നേരത്തെ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാനും ധോണിയെത്തിയിരുന്നു.

Scroll to load tweet…

ബോളിവുഡ് ഗായകന്‍ അര്‍ജിത് സിംഗിന്‍റെ സംഗീത പരിപാടി അടക്കം മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങും ബിസിസിഐ സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരം കാണികളുടെ കുറവ് മൂലം വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു.

ഇന്ത്യ-അഫ്ഗാൻ പോരാട്ടം കാണാൻ സസ്പെൻസ് അവസാനിപ്പിച്ച് വസ്മയെത്തി, അഫ്ഗാനായി കൈയടിക്കാൻ ഇന്ന് ഗ്യാലറിയിലെത്തും

ഇത്തവണ ലോകകപ്പിലെ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടക്കുന്നത്. ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മാത്രമാണ് 90 ശതമാനം ഗ്യാലറി നിറഞ്ഞത്. എന്നാല്‍ ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക