Asianet News MalayalamAsianet News Malayalam

ധോണിയുടെ ഇടപെടലാണ് ലോകകപ്പ് ഫൈനലില്‍ എന്റെ സെഞ്ചുറി നഷ്ടമാക്കിയത്; വെളിപ്പെടുത്തലുമായി ഗംഭീര്‍

2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായകമായിരുന്നു ഇന്ത്യന്‍ ഗൗതം ഗംഭീറിന്റെ ഇന്നിങ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയിരുന്നു.

gambhir says i lost my century because of dhoni in world cup final
Author
New Delhi, First Published Nov 17, 2019, 11:50 PM IST

ദില്ലി: 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായകമായിരുന്നു ഇന്ത്യന്‍ ഗൗതം ഗംഭീറിന്റെ ഇന്നിങ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയിരുന്നു. ധോണി 91 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയു ചെയ്തു. ഗംഭീര്‍- ധോണി സഖ്യം 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 274നെതിരെ ഇന്ത്യ മൂന്നിന് 114 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ഒത്തുച്ചേരുന്നത്. എന്നാല്‍ സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ വച്ച് ഗംഭീര്‍ പുറത്തായി. 

സെഞ്ചുറി നഷ്ടത്തെ കുറിച്ച് രസകരമായ ഒരുകാര്യം പുറത്തുവിട്ടിരരിക്കുയാണ് ഗംഭീര്‍. സെഞ്ചുറി നഷ്ടമായതിന്റെ പ്രധാന കാരണം ധോണിയുടെ ഇടപെടലാണെന്നാണ് ഗംഭീറിന്റെ വെളിപ്പെടുത്തല്‍. ഗംഭീര്‍ വിവരിക്കുന്നതിങ്ങനെ... ''അന്നത്തെ സെഞ്ചുറി നഷ്ടത്തെ കുറിച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ഇന്നിങ്‌സില്‍ ഞാനൊരിക്കലും വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വിജയലക്ഷ്യക്കെ കുറിച്ച് മാത്രമായിരുന്നു ചിന്ത. പുറത്താവുന്നതിന് മുമ്പുള്ള ഓവറിന് ശേഷം ധോണി എന്റെ അരികിലെത്തി. മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചു. 

ഇതോടെ ഞാന്‍ സെഞ്ചുറിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. സമ്മര്‍ദ്ദവും കൂടി. ധോണി സംസാരിക്കുന്നതിന് മുമ്പ് വരെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ എനിക്ക് അനായാസം സെഞ്ചുറി തികയ്ക്കാമായിരുന്നു.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. 

അടുത്തിടെ ഗംഭീര്‍ നിരന്തരമായി ധോണിക്കെതിരെ സംസാരിച്ചിരുന്നു. 2019 ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios