ദില്ലി: ഇന്ത്യയുടെ എല്ലാകാലത്തേയും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ ഇടം കണ്ടെത്തിയുള്ളതാണ് ടീമിലെ പ്രത്യേകത. ഗംഭീര്‍ ക്രിക്കറ്റില്‍ സജീവമായിരിക്കെ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് ടീമില്‍ ഭൂരിഭാഗവും. അനില്‍ കുംബ്ലെയാണ് ടീമിനെ നയിക്കുക.

ജീവനൊടുക്കാനാണ് ചിന്തിച്ചത്; ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

ധോണി ടീമിലെത്തിയെന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരില്‍ അത്ഭുതമുണ്ടാക്കുന്നത്. ഇരുവരും തമ്മില്‍ അത്രരസത്തിലല്ല എന്ന് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ഒരു മാസത്തില്‍ രണ്ടോ മൂന്നോ തവണ ഗംഭീര്‍ ധോണിയുടെ പേര് പറയാതെ വിമര്‍ശിച്ചിട്ടുണ്ട്. അടുത്തിടെ അനില്‍ കുംബ്ലെയാണ് ഇന്ത്യയുടെ മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന് ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു താരത്തെ ഗംഭീര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റ് ആരാധകരിലും ആശ്ചര്യമുണ്ടാക്കി.

റൊണാള്‍ഡോ, മെസി, നെയ്മര്‍; ഞാനും കോലിയും തമ്മില്‍ ഫുട്‌ബോളിനെ കുറിച്ച് വാദങ്ങളുണ്ടാവാറുണ്ട്: കുല്‍ദീപ്

ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. വിരാട് കോലിയും ടീമിലിടം നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥും ടീമിലെത്തി. പേസ് ഓള്‍റൗണ്ടറായി കപില്‍ ദേവും ടീമിലുണ്ട്. സുനില്‍ ഗവാസ്‌കര്‍- വിരേന്ദര്‍ സെവാഗ് സഖ്യമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ഗംഭീറിന്റെ ടീം: സുനില്‍ ഗവാസ്‌കര്‍. വിരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, കപില്‍ ദേവ്, എം എസ് ധാണി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍), സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്.