ഗില്ലിനെ ക്യാപ്റ്റനാക്കുന്നതോടെ ടീം സെലക്ഷനിലും തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും ടീമുമായുള്ള മറ്റ് കാര്യങ്ങളിലുമെല്ലാം ഗംഭീറിന്‍റേതാവും അവസാന വാക്കെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു കൂടി കണ്ടാണ് ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ കോലി-രോഹിത് യുഗം അവസാനിക്കുമ്പോള്‍ ടീമിന്‍റെ നിയന്ത്രണം മുഴുവന്‍ ഇനി കോച്ച് ഗൗതം ഗംഭീറിന്‍റെ കൈകളിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍താര സംസ്കാരം അവസാനിപ്പിക്കാന്‍ തീരമാനിച്ച ഗംഭീറിന് രോഹിത്തിന്‍റെയും കോലിയുടെയും അപ്രതീക്ഷിത വിരിക്കല്‍ പ്രഖ്യാപനത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.
ഇതിനിടെ രോഹിത്തിന് പകരം പുതിയ ടെസ്റ്റ് നായകനെ തെരഞ്ഞെടുക്കുമ്പോഴും ഗംഭീറിന്‍റെ നിലപാട് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ശുഭ്മാന്‍ ഗില്ലിന്‍റെ പേരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. ഓസ്ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുയും രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റ്നായിരിക്കുകയും ചെയ്ത ജസ്പ്രീത് ബുമ്രയെ പോലൊരു സീനിയര്‍ താരം ടീമിലുള്ളപ്പോള്‍ എന്തുകൊണ്ട് ഗില്ലിനെ പരിഗണിക്കുന്നു എന്നചോദ്യത്തിന് ബുമ്രയുടെ ഫിറ്റ്നെസ് പ്രശ്നങ്ങളായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതുമാത്രമല്ല, ഗില്ലിനെ നായകനായി പരിഗണിക്കാൻ കാരണമെന്നും സൂചനയുണ്ട്.
താരതമ്യേന യുവതാരമായ ഗില്ലിനെ നായകനാക്കുന്നതോടെ ടീമിന്‍റെ പൂര്‍ണ നിയന്ത്രണം ഗംഭീറിന്‍റെ കൈകളിലെത്തുമെന്നാണ് കരുതുന്നത്.ഗില്ലിനെ ക്യാപ്റ്റനാക്കുന്നതോടെ ടീം സെലക്ഷനിലും തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും ടീമുമായുള്ള മറ്റ് കാര്യങ്ങളിലുമെല്ലാം ഗംഭീറിന്‍റേതാവും അവസാന വാക്കെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു കൂടി കണ്ടാണ് ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസിലന്‍ഡിനോടും ഓസ്ട്രേലിയയോടും ടെസ്റ്റ് പരമ്പര നഷ്ടമായതുപോലെ വരും പരമ്പരകളിലും തോല്‍വി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ടീമിന്‍റെ പൂര്‍ണ നിയന്ത്രണം തനിക്കാിരിക്കണമെന്ന് ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍റെ ഭാഗയാമാണ് ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. ഗില്ലിന് പകരം സീനിയര്‍ താരമായ ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനാക്കിയാല്‍ തന്‍റെ തീരുമാനങ്ങള്‍ ചോദ്യ ചെയ്യപ്പെടാനുള്ള സാധ്യതയും ഗംഭീര്‍ മുന്‍കൂട്ടി കാണുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക