Asianet News MalayalamAsianet News Malayalam

ആ നേട്ടത്തില്‍ രോഹിത് ഇനി ഒറ്റയ്ക്കല്ല! ഒപ്പമെത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍; പിന്നില്‍ ബാബറും സൂര്യകുമാറും

സെഞ്ചുറിയുടെ ഒരു നേട്ടം മാക്‌സ്‌വെല്ലിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്‌ക്കൊപ്പം പങ്കിടുകയാണ് മാക്‌സി.

glenn maxwell equals with rohit sharma in most centuries in t20 world cup
Author
First Published Nov 28, 2023, 11:25 PM IST

ഗുവാഹത്തി: ഇന്ത്യക്കെതിരെ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയ നിര്‍ണായക തിരിച്ചുവരവ് നടത്തിയിരുന്നു. മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ലെത്താന്‍ ഓസീസിനായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (48 പന്തില്‍ പുറത്താവാതെ 104) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ഇന്ത്യക്ക് വേണ്ടി റുതുരാജ് ഗെയ്കവാദും (57 പന്തില്‍ പുറത്താവാതെ 123) സെഞ്ചുറി നേടിയിരുന്നു.

സെഞ്ചുറിയുടെ ഒരു നേട്ടം മാക്‌സ്‌വെല്ലിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്‌ക്കൊപ്പം പങ്കിടുകയാണ് മാക്‌സി. ഇരുവര്‍ക്കും ഇപ്പോള്‍ നാല് സെഞ്ചുറികള്‍ വീതമുണ്ട്. മൂന്ന് സെഞ്ചുറികള്‍ വീതമുള്ള ബാബര്‍ അസം, സബാവൂന്‍ ഡാവിസി (ചെക് റിപ്പബ്ലിക്ക്), കോളിന്‍ മണ്‍റോ (ന്യൂസിലന്‍ഡ്), സൂര്യകുമാര്‍ യാദവ് എന്നിവരാണ് രോഹിത്തിന് പിറകില്‍. ഓസീസിന് വേണ്ടി വേഗത്തില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് പങ്കിടാനും മാക്‌സ്‌വെല്ലിന് സാധിച്ചു. ആരോണ്‍ ഫിഞ്ച്, ജോഷ് ഇന്‍ഗ്ലിസ് എന്നിവര്‍ക്കൊപ്പമാണ് മാക്‌സിയിപ്പോള്‍. മൂവരും 47 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 49 പന്തിലും 50 പന്തിലും താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. റുതുരാജിന് പുറമെ സൂര്യകുമാര്‍ യാദവ് (39), തിലക് വര്‍മ (31*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്സ്വാള്‍ (6), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. രണ്ടാം ഓവറിലാണ് ജയ്സ്വാള്‍ മടങ്ങിയത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്.

അടുത്ത ഓവറില്‍ കിഷനും മടങ്ങി. റിച്ചാര്‍ഡ്സണെ ഓഫ്സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍കസ് സ്റ്റോയിനിസ് ക്യാച്ച് നല്‍കുകയായിരുന്നു താരം. സൂര്യയെ ആരോണ്‍ ഹാര്‍ഡി, വെയ്ഡിന്റെ കൈകളിലെത്തിച്ചു. റുതുരാജിനൊപ്പം 57 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്തിരുന്നു. പിന്നാലെ തിലക് - റുതുരാജ് സഖ്യം 139 റണ്‍സ് കൂട്ടിചേര്‍ത്തു. 57 പന്തുകള്‍ മാത്രം നേരിട്ട റുതുരാജ് ഏഴ് സിക്സും 13 ഫോറും നേടി. നാല് ബൗണ്ടറികള്‍ അടുങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.

ഹാര്‍ദിക്കിന്റെ വരവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഭിന്നത! ജസ്പ്രിത് ബുമ്ര ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്?

Latest Videos
Follow Us:
Download App:
  • android
  • ios