ലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് മഴയെത്തിയത്. ഈ സമയം ഓസീസ് 12.4 ഓവറില്‍ 72-1 എന്ന നിലയിലായിരുന്നു. മഴക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസീസ് ലക്ഷ്യം 44 ഓവറില്‍ 282 റണ്‍സായി പുനര്‍നിര്‍ണയിച്ചു.
കൊളംബോ: ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും(Sri Lanka vs Australia, 1st ODI) ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഓസീസ് മറികടന്നു. ഇടക്ക് പെയ്ത മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 300-7, ഓസ്ട്രേലിയ 42.3 ഓവറില്‍282-8 (ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം)
ലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് മഴയെത്തിയത്. ഈ സമയം ഓസീസ് 12.4 ഓവറില്‍ 72-1 എന്ന നിലയിലായിരുന്നു. മഴക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസീസ് ലക്ഷ്യം 44 ഓവറില്‍ 282 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഡേവിഡ് വാര്‍ണര്‍(0) തുടക്കത്തിലെ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(44), സ്റ്റീവ് സ്മിത്തും(53) ചേര്‍ന്ന് ഓസീസിനെ മുന്നോട്ടു നയിച്ചു. ഇരുവരും പുറത്തായശേഷം ലാബുഷെയ്നും(24), മാര്‍ക്കസ് സ്റ്റോയ്നിസും(44) ഓസീസിനായി പൊരുതി.
ബെയര്‍സ്റ്റോ വെടിക്കെട്ടില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം; പരമ്പര
സ്റ്റോയ്നിസ് പുറത്തായശേഷം ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ ആദ്യം അലക്സ് ക്യാരിയെയും(21) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് പൊരുതി ഓസീസിനെ ജയത്തിലേക്ക് നയിച്ചു. 228-7ലേക്കും 254-8ലേക്കും വീണശേഷമായിരുന്നു ഓസീസിനായി മാക്സ്‌വെല്ലിന്‍റെ അവിശ്വസനീയ ഇന്നിംഗ്സ്. 51 പന്തില്‍ 80 റണ്‍സെടുത്ത മാക്സ്‌വെല്‍ പുറത്താകാതെ നിന്നു. ആറ് സിക്സും ആറ് ഫോറും പറത്തിയാണ് മാക്സ്‌വെല്‍ 80Jണ്‍സടിച്ചത്. ആഷ്ടണ്‍ ആഗര്‍(3), ജെയ് റിച്ചാര്‍ഡ്സണ്‍ എന്നിവരെ കൂട്ടുപിടിച്ചാണ് അവസാനം വരെ മാക്സ്‌വെല്‍ പൊരുതിയത്. ചമീര എറിഞ്ഞ 43-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ ഓസീസിനെ ജയത്തിലെത്തിച്ചു.
ഹര്‍ഷലും ചാഹലും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍ ഗുണതിലക(55), പാതും നിസങ്ക(56), കുശാല്‍ മെന്‍ഡിസ്(86), അസലങ്ക(37) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഓസീസിനായി ആഷ്ടണ്‍ ആഗറും ലാബുഷെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തി.
