മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും തോല്‍വിയായിയുരുന്നു. സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ താരം വിരാട് കോലി (Virat Kohli) നായകസ്ഥാനം ഒഴിഞ്ഞത്. അടുത്തിടെ ഫാഫ് ഡു പ്ലെസിസിനെ ക്യാപ്റ്റനാക്കി തിരഞ്ഞെടുക്കുകയും ചെയ്തു.

ബംഗളൂരു: ഒരിക്കല്‍പോലും ഐപിഎല്‍ (IPL 2022) കിരീടം നേടാനാവാതെ പോയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) . എല്ലാ വര്‍ഷവും മികച്ച ടീം ഉണ്ടായിരുന്നിട്ടും കിരീടമുയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും തോല്‍വിയായിയുരുന്നു. സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ താരം വിരാട് കോലി (Virat Kohli) നായകസ്ഥാനം ഒഴിഞ്ഞത്. അടുത്തിടെ ഫാഫ് ഡു പ്ലെസിസിനെ ക്യാപ്റ്റനാക്കി തിരഞ്ഞെടുക്കുകയും ചെയ്തു.

10 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍സി ഭാരമില്ലാതെയാണ് കോലി ഇറങ്ങുന്നതെന്നുള്ള പ്രത്യേകതയും ഈ ഐപിഎല്ലിനുണ്ട്. അതുകൊണ്ടുതന്നെ കോലി അപകടകാരിയാവുമെന്നാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ താരത്തിന്റെ വാക്കുകള്‍... ''എതിര്‍ടീമിനെ സംബന്ധിച്ചിടത്തോളം സങ്കടകരമായ വാര്‍ത്തയായിരിക്കുമത്. നായകസ്ഥാനത്ത് നിന്നൊഴിവാകുന്നത് വലിയഭാരം മാറ്റിവെക്കുന്നത് പോലെയാണ്. കോലി കൂടുതല്‍ അപകടകാരിയായി മാറും. അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കോലിക്ക് കളിക്കാനാവും.'' മാക്‌സ്‌വെല്‍ പറഞ്ഞു.

ഇത്തവണ 10 ടീമുകളുണ്ടായതുകൊണ്ട് രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പുതുതായി ഐപിഎല്ലിനെത്തിയ ടീമുകള്‍. ഗ്രൂപ്പ് ബിയിലാണ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിംഗ്‌സ് ഇലന്‍ പഞ്ചാബ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ആര്‍സിബിക്കൊപ്പമുള്ള മറ്റു ടീമുകള്‍. 

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കിംഗ്‌സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്

74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും. 

15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.