Asianet News MalayalamAsianet News Malayalam

ഇത്തവണ പൂജാര കുറച്ച് വിയര്‍ക്കും; കാരണം വ്യക്തമാക്കി ഗ്ലെന്‍ മഗ്രാത്

ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 74.43 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും. സിഡ്‌നിയില്‍ നേടിയ 193 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Glenn McGrath says this time not easy for pujara in australian pitches
Author
Sydney NSW, First Published Nov 17, 2020, 10:23 PM IST

സിഡ്‌നി: 2018 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് ചേതേശ്വര്‍ പൂജാരയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുമ്പോള്‍ മാന്‍ ഓഫ് ദ സീരീസും പൂജാര തന്നെ. ഏഴ്് ഇന്നിങ്‌സുകളില്‍ നിന്നായി 74.43 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും. സിഡ്‌നിയില്‍ നേടിയ 193 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യ മറ്റൊരു സീരീസിന് കൂടി തയ്യാറെടടുക്കുമ്പോള്‍ പൂജാരയില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. 

എന്നാലിപ്പോള്‍ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം ഗ്ലെന്‍ മഗ്രാത്. കഴിഞ്ഞ തവണത്തെ പോലെ അനായാസം റണ്‍സെടുക്കാന്‍ പൂജാരയക്ക് സാധിക്കില്ലെന്നാണ് മാഗ്രാത് പറയുന്നത്. ''ക്രീസില്‍ ഒരുപാട് സമയം ചെലവിടുന്ന താരമാണ് പൂജാര. അദ്ദേഹത്തിന് സമ്മര്‍ദ്ദം അനുഭവപ്പെടാറേയില്ല. ആധുനിക ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ ഒരു ഓവര്‍ മെയ്ഡന്‍ ആക്കിയാല്‍ അടുത്ത പന്തില്‍ എങ്ങനെയെങ്കിലും റണ്‍സെടുക്കാനാണ് ശ്രമിക്കുക. പൂജാര അക്കൂട്ടത്തിലല്ല. കവിഞ്ഞ തവണ അദ്ദേഹത്തെ ഒരുപാട് റണ്‍സെടുക്കാന്‍ സഹായിച്ചതും ഈ മനോഭാവമാണ്.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പൂജാരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. അതുകൊണ്ട് ദീര്‍ഘനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനുള്ള പരിശീലനം ചിലപ്പോള്‍ അയാള്‍ക്ക് കിട്ടികാണില്ല. ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ കഠിനാധ്വാനം ചെയ്യണം. ദീര്‍ഘകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പൂജാരയ്ക്ക് ഈയൊരു മനോഭാവത്തോടെ ക്രീസില്‍ ഉറച്ചുനില്‍ക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല.'' മഗ്രാത് പറഞ്ഞു. 

അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനെ ആകാംക്ഷയോടെയാണ് നോക്കികാണുന്നതെന്നും മാഗ്രാത് പറഞ്ഞു. ''പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റാണത്. ഇന്ത്യയാവട്ടെ ആദ്യമായിട്ടാണ് ഓസ്‌ട്രേലിയല്‍ പകല്‍- രാത്രി ടെസ്റ്റ് കളിക്കുന്നത്. ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. അതുകൊണ്ടുതന്നെ ആ ടെസ്റ്റിന് പ്രത്യേകതകള്‍ ഏറെയാണ്.'' മഗ്രാത് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios