ഒണ്ടാറിയോ: ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ ആരാധകരെ ത്രസിപ്പിച്ച് വീണ്ടും യുവി വെടിക്കെട്ട്. ബ്രാംപ്‌റ്റണ്‍ വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ടൊറോണ്ടോ നാഷല്‍സ് നായകന്‍ 22 പന്തില്‍ 51 റണ്‍സടിച്ചു. എന്നാല്‍ യുവി കത്തിക്കയറിയെങ്കിലും ടൊറോണ്ടോ 11 റണ്‍സിന് തോറ്റു. രണ്ട് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി യുവി ബൗളിംഗിലും തിളങ്ങി. 

ആദ്യം ബാറ്റ് ചെയ്ത ബ്രാംപ്റ്റണ്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 222 റണ്‍സാണ് നേടിയത്. 36 പന്തില്‍ 66 റണ്‍സെടുത്ത ജോര്‍ജ് മന്‍സിയും 18 പന്തില്‍ 48 റണ്‍സെടുത്ത ബാബര്‍ ഹയാത്തുമാണ് ബ്രാംപ്റ്റണിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടൊറോണ്ടോയ്‌ക്ക് മറുപടി ബാറ്റിംഗില്‍ യുവി വെടിക്കെട്ടിനിടയിലും 20 ഓവറില്‍ ഏഴ് വിക്കറ്റിന് 211 റണ്‍സെടുക്കാനേയായുള്ളൂ. ജോര്‍ജ് മന്‍സിയാണ് മാന്‍ ഓഫ് ദ് മാച്ച്.