മെല്‍ബണ്‍: വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 70 റണ്‍സെടുത്തിട്ടുണ്ട്. അലീസ ഹീലി (27 പന്തില്‍ 47), ബേത് മൂണി (21 പന്തില്‍ 23) എന്നിവരാണ് ക്രീസില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ആദ്യ ലോകകപ്പ് ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് ആറാം തവണയാണ കലാശപ്പോരിനെത്തുന്നത്.

ആറോ ഓവറിനിടെ രണ്ട് ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തി. ആദ്യ ഓവറില്‍ ഹീലിയുടെയും മൂണിയുടെയും ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കിയത്. ആദ്യ ഓവറില്‍ ഷെഫാലി വര്‍മയും രാജേശ്വരി ഗെയ്ക്‌വാദുമാണ് ഇരുവര്‍ക്കും ഓരോ അവസരം നല്‍കിയത്. ഹീലി ഇതുവരെ ആറ് ഫോറും രണ്ടും സിക്സും കണ്ടെത്തി. മൂണിയുടെ വക മൂന്നും ഫോറുമുണ്ടായിരുന്നു.

ഫൈനലിന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, തനിയ ഭാട്ടിയ(വിക്കറ്റ്കീപ്പര്‍), ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്.

അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്ക്കുന്നത്.