Asianet News MalayalamAsianet News Malayalam

ഗ്രൗണ്ട് ഫിറോസ് ഷാ കോട്‌ല തന്നെ; പേരുമാറ്റം സ്റ്റേഡിയത്തിന് മാത്രം

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡയത്തിന്റെ പേര് മാത്രമെ മാറുകയുള്ളൂവെന്ന് ദില്ലി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയോടുള്ള ആദരസൂചകമായി പേര് അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം എന്നാക്കി മാറ്റും.

Ground will remain as Feroz Shah Kotla and stadium will be renamed
Author
New Delhi, First Published Aug 27, 2019, 9:30 PM IST

ദില്ലി: ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡയത്തിന്റെ പേര് മാത്രമെ മാറുകയുള്ളൂവെന്ന് ദില്ലി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയോടുള്ള ആദരസൂചകമായി പേര് അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം എന്നാക്കി മാറ്റും. എന്നാല്‍ ഗ്രൗണ്ടിന്റെ പേര് ഫിറോസ് ഷാ കോട്‌ല എന്നുതന്നെ തുടരും. ദില്ലി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ ട്വീറ്റര്‍ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഡിഡിസിഎയുടെ മുന്‍ അധ്യക്ഷനാണ് അരുണ്‍ ജയ്റ്റ്ലി. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. അടുത്ത മാസം 12ന് സ്‌റ്റേഡിയത്തിന്റെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. അന്നുതന്നെയാണ് ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോലിയുടെ പേരിലുള്ള സ്റ്റാന്‍ഡും നിലവില്‍ വരിക. നേരത്തെ, സ്റ്റേഡിയം നവീകരിക്കുന്നതിലൊക്കെ ജയ്റ്റ്‌ലി മുഖ്യ പങ്കുവഹിച്ചിരുന്നു. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ സ്റ്റേഡിയം നവീകിരിച്ചത് അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു.

വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്റ, ഋഷഭ് പന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ വ്യക്തിയാണ് അരുണ്‍ ജയ്റ്റ്‌ലിയെന്ന് ഡിഡിസിഎ അധ്യക്ഷന്‍ രജത് ശര്‍മ പറഞ്ഞു.

Follow Us:
Download App:
  • android
  • ios