മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പേശിവലിവ് അനുവഭപ്പെട്ട ക്യാപ്റ്റന്‍ ബേത് മൂണിക്ക് ഇനിയും തിരിച്ചുവരാനായില്ല. ആര്‍സിബി ഒരു മാറ്റം വരുത്തി. ദിശ കശത് പുറത്തായി. പകരം പൂനം ഖെംനാര്‍ ടീമിലെത്തി.

മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ജെയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ സ്‌നേഹ് റാണ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പേശിവലിവ് അനുവഭപ്പെട്ട ക്യാപ്റ്റന്‍ ബേത് മൂണിക്ക് ഇനിയും തിരിച്ചുവരാനായില്ല. ആര്‍സിബി ഒരു മാറ്റം വരുത്തി. ദിശ കശത് പുറത്തായി. പകരം പൂനം ഖെംനാര്‍ ടീമിലെത്തി. ആദ്യജയം തേടിയാണ് ഇരുവരും ഇറങ്ങുന്നത്. സ്മൃതി മന്ദാന നയിക്കുന്ന ആര്‍സിബി മുംബൈ ഇന്ത്യന്‍സിനോടും ഡല്‍ഹി കാപിറ്റല്‍സിനോടും തോറ്റിരുന്നു. ഗുജറാത്ത് യുപി വാരിയേഴ്‌സിനോടും മുംബൈയോടുമാണ് തോറ്റത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്മൃതി മന്ദാന, സോഫി ഡിവൈന്‍, പൂനം ഖെംനാര്‍, എല്ലിസ് പെറി, ഹീതര്‍ നൈറ്റ്, റിച്ചാ ഘോഷ്, കനിക അഹൂജ, ശ്രേയങ്ക പാട്ടില്‍, മേഗന്‍ ഷട്ട്, രേണുക സിംഗ്, പ്രീതി ബോസ്.

ഗുജറാത്ത് ജെയന്റ്‌സ്: സബിനേനി മേഘ്‌ന, സോഫിയ ഡങ്ക്‌ലി, ഹര്‍ലീന്‍ ഡിയോള്‍, അന്നബെല്‍ സതര്‍ലാന്‍ഡ്, സുഷമ വര്‍മ, അഷ്‌ലി ഗാര്‍ഡ്‌നര്‍, ദയാലന്‍ ഹേമലത, സ്‌നേഹ് റാണ, കിം ഗാര്‍ത്, മന്‍സി ജോഷി, തനൂജ കന്‍വാര്‍. 

അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിട്ടത്. 156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹെയ്ലി മാത്യൂസ് (38 പന്തില്‍ 77), നതാലി സ്‌കിവര്‍ (29 പന്തില്‍ 55) എന്നിവരാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

യുപി വാരിയേഴ്‌സിനെതിരെയാണ് ഗുജറാത്ത് തോറ്റത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഗ്രേസ് ഹാരിസ്-സോഫീ എക്കിള്‍സ്റ്റണ്‍ സഖ്യം യുപി വാരിയേഴ്‌സിന് മൂന്ന് വിക്കറ്റിന്റെ ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുപി ഒരു പന്ത് ശേഷിക്കേ ജയത്തിലെത്തി. 19.5 ഓവറില്‍ സിക്‌സോടെ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ഗ്രേസ് ഹാരിസ്.

ഡേവിഡ് വാർണർ അല്ല, സീസണിലെ ഗെയിം ചേഞ്ചറുടെ പേരുമായി ഡല്‍ഹി ക്യാപിറ്റല്‍സ് സിഇഒ