തുടക്കത്തിൽ പന്തിന് നല്ല മൂവ്‌മെന്റ് ഉണ്ടായിരുന്നു. സഞ്ജു ക്രീസിൽ വല്ലാതെ ബാക്കിലേക്ക് നിന്നാണ് കളിക്കുന്നത്. ഇത് ബോളിന് കൂടുതൽ സ്വിംഗ് ചെയ്യാൻ അവസരമൊരുക്കുന്നു.

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ പുറത്തായ രീതിയെയും ബാറ്റിംഗ് ടെക്നിക്കിനെയും വിമർശിച്ച് മുൻ ഇന്ത്യൻ താരവും സൺറൈസേഴ്സ് ഹൈദരാബാദ് മുൻ ബാറ്ററുമായ ഹനുമ വിഹാരി. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാമിൽട്ടണിൽ നടന്ന അഞ്ചാം ട്വന്റി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 18 ഓവറിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമ്മ ഒരു റണ്ണുമായും സഞ്ജു സാംസൺ നാല് റൺസെടുത്തും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനെയും ടെക്നിക്കിനെയുമാണ് വിഹാരി പ്രധാനമായും ചോദ്യം ചെയ്തത്.

ടോസ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടക്കത്തിൽ പന്തിന് നല്ല മൂവ്‌മെന്റ് ഉണ്ടായിരുന്നു. സഞ്ജു ക്രീസിൽ വല്ലാതെ ബാക്കിലേക്ക് നിന്നാണ് കളിക്കുന്നത്. ഇത് ബോളിന് കൂടുതൽ സ്വിംഗ് ചെയ്യാൻ അവസരമൊരുക്കുന്നു. അത്തരം സാഹചര്യത്തിൽ പന്തിന്‍റെ ലൈനിന് കുറുകെ ഷോട്ടിന് ശ്രമിക്കാൻ പാടില്ലായിരുന്നുവെന്നു് വിഹാരി തന്‍റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. അഭിഷേക് ശർമ്മയ്ക്ക് ഇത് ഒറ്റപ്പെട്ട പരാജയമാണെങ്കിലും സഞ്ജു ഈ പരമ്പരയിലുടനീളം സ്ഥിരത പുലർത്തിയില്ലെന്ന് വിഹാരി ചൂണ്ടിക്കാട്ടി. പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 21.40 ശരാശരിയിലും 142.66 സ്ട്രൈക്ക് റേറ്റിലും 107 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഒരു അർധസെഞ്ചുറി മാത്രമാണ് ഇതിലുള്ളത്.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തോൽവിക്കിടയിലും ഇന്ത്യയ്ക്ക് പരമ്പരയിൽ നിന്ന് ലഭിച്ച ചില നല്ല കാര്യങ്ങളും വിഹാരി പങ്കുവെച്ചു. ബാറ്റിംഗിൽ അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നമൻ ധിർ എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ അവസരങ്ങളിൽ മികച്ച സ്വാധീനമുണ്ടാക്കാൻ കഴിവുള്ള വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെയും അദ്ദേഹം പ്രശംസിച്ചു. ബൗളിംഗിൽ യുവ പേസർമാരായ പ്രിൻസ് യാദവ്, മയാങ്ക് യാദവ് എന്നിവർ മികച്ച പിന്തുണ നൽകിയെന്നും അർഷ്ദീപ് സിംഗ് ചില മത്സരങ്ങളിൽ തിളങ്ങിയെന്നും വിഹാരി കൂട്ടിച്ചേർത്തു. ടി20 പരമ്പരയ്ക്ക് ശേഷം ബുധനാഴ്ച മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇനി ഇരുടീമുകളും ഏറ്റുമുട്ടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക