കെ എസ് ഭരതിനേക്കാള്‍ ന്യൂബോള്‍ നേരിടാന്‍ ഇഷാന്‍ കിഷന് കഴിയും. 80 ഓവര്‍ കഴിഞ്ഞ് എതിര്‍ ടീം രണ്ടാം ന്യൂബോള്‍ എടുക്കുമ്പോള്‍ ഭരത്തിനെക്കാള്‍ കിഷന്‍ ക്രീസിലുള്ളതാണ് നല്ലത്. ഓപ്പണറാണെന്നതും മികച്ച ഫോമിലാണെന്നതും കിഷന് അനുകൂലമാണ്.
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ 24 മണിക്കൂറിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഫൈനലിനുള്ള ഇന്ത്യന് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എസ് ഭരതിനെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞ ഹര്‍ഭജന്‍ പക്ഷെ ഇന്നലെ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞത് ഇഷാന്‍ കിഷനെ കീപ്പറാക്കണമെന്നായിരുന്നു. ന്യൂബോള്‍ നേരിടാനുള്ള മിടുക്കാണ് കിഷനെ ഫൈനലിനുള്ള അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ കാരണമെന്നും ഹര്‍ഭജന്‍ വിശദീകരിച്ചു.
കെ എസ് ഭരതിനേക്കാള്‍ ന്യൂബോള്‍ നേരിടാന്‍ ഇഷാന്‍ കിഷന് കഴിയും. 80 ഓവര്‍ കഴിഞ്ഞ് എതിര്‍ ടീം രണ്ടാം ന്യൂബോള്‍ എടുക്കുമ്പോള്‍ ഭരത്തിനെക്കാള്‍ കിഷന്‍ ക്രീസിലുള്ളതാണ് നല്ലത്. ഓപ്പണറാണെന്നതും മികച്ച ഫോമിലാണെന്നതും കിഷന് അനുകൂലമാണ്. കെ എസ് ഭരതിന്‍റെ ബാറ്റിംഗില്‍ തനിക്ക് ആത്മവിശ്വാസമില്ലെന്നും റിഷഭ് പന്തിനെപ്പോലെ അടിച്ചു തകര്‍ക്കുന്ന ബാറ്ററാണ് ഇഷാന്‍ കിഷനുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഭരത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ബാറ്റിംഗില്‍ തിനിക്ക് അത്ര ആത്മവിശ്വാസം പോരെന്നും യുട്യൂബ് ചാനലില്‍ ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍ അതിന് തൊട്ട് മുന്‍ ദിവസം സ്റ്റാര്‍ സ്പോര്‍ട്സില്‍ നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ പരിചയ സമ്പത്തുള്ള ഭരതിനെയാണ് ഹര്‍ഭജന്‍ ഫൈനലിനുള്ള അന്തിമ ഇലവനിലേക്ക് നിര്‍ദേശിച്ചത് എന്നതാണ് രസകരം.
'അവനെന്തിന് ടെസ്റ്റ് നേരത്തെ മതിയാക്കി', ഇന്ത്യന്‍ താരത്തിനെതിരെ വിമര്‍ശനവുമായി ലാന്‍സ് ക്ലൂസ്‌നര്‍
വൃദ്ധിമാന്‍ സാഹ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ പറയുമായിരുന്നുവെന്നും എന്നാല്‍ സാഹ ഇല്ലാത്ത സ്ഥിതിക്ക് ഫൈനലില്‍ പരിചയ സമ്പത്ത് കണക്കിലെടുത്ത് ഭരതിനെ കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. കെ എല്‍ രാഹുല്‍ ഉണ്ടായിരുന്നെങ്കില് ഭരതിന് പകരം രാഹുലിനെ കളിപ്പിക്കണമെന്നേ താന്‍ പറയൂവെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു. ബുധനാഴ്ച ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
