'ഇവരെന്താണ് സംസാരിക്കുന്നത്', അനുഷ്കക്കും അതിയാ ഷെട്ടിക്കുമെതിരെ സെക്സിസ്റ്റ് പരാമർശവുമായി ഹർഭജൻ സിംഗ്
ഇരുവരും സംസാരിച്ചിരിക്കുന്ന വീഡിയോ കാണിച്ചതിന് പിന്നാലെ ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത് എന്ന് ഇവര്‍ സിനിമയെക്കുറിച്ചാകും സംസാരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന് തനിക്ക് അറിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞത്.

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ വിരാട് കോലിയുടെയുടെ കെ എല്‍ രാഹുലിന്‍റെയും ഭാര്യമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോലിയും കെ എല്‍ രാഹുലും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ സ്ക്രീനില്‍ കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മും കെ എല്‍ രാഹുലിന്‍റെ ഭാര്യയും നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അതിയാ ഷെട്ടിയെയും സക്രീനില്‍ കാണിച്ചപ്പോഴായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററിയില്‍ ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഇരുവരും സംസാരിച്ചിരിക്കുന്ന വീഡിയോ കാണിച്ചതിന് പിന്നാലെ ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത് എന്ന് ഇവര്‍ സിനിമയെക്കുറിച്ചാകും സംസാരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന് തനിക്ക് അറിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞത്.
ഹര്‍ഭജന്‍റെ പരാമര്‍ശം മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ ഹര്‍ഭജന്‍ നടത്തിയത് സെക്സിസ്റ്റ് പരാമര്‍ശമാണെന്ന വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ വിഐപികളുടെ നീണ്ട നിരയാണ് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ നടന്‍ ഷാരുഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, വെങ്കിടേഷ്, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രമുഖര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക