ട്വിറ്ററിലൂടെയാണ് ഐപിഎൽ ഉൾപ്പടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഹർഭജൻ സിംഗ് അറിയിച്ചത്. 1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 ട്വന്‍റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്.

മുംബൈ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യൻ താരം ഹർഭജൻ സിംഗിന്(Harbhajan Singh) ആശംസയുായി ക്രിക്കറ്റ് ലോകം. സച്ചിന്‍, ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പത്താന്‍, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, ഉമേഷ് യാദവ്, ആര്‍ പി സിംഗ് തുടങ്ങി നിരവധി താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ടര്‍ബണേറ്ററായിരുന്നു ഹര്‍ഭജന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തത്.

ട്വിറ്ററിലൂടെയാണ് ഐപിഎൽ ഉൾപ്പടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഹർഭജൻ സിംഗ് അറിയിച്ചത്.

Scroll to load tweet…

1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 ട്വന്‍റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്.

2007 ട്വന്‍റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ 2016 മാർച്ചിലാണ് ഇന്ത്യൻ ടീമിൽ അവസാനമായി കളിച്ചത്. പിന്നീട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഹര്‍ഭജനെ ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നെങ്കിലും ഹര്‍ഭജന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…