പാകിസ്ഥാനെ തോല്‍പ്പിച്ചത് വിവാദ അംപയറിംഗെന്ന് ഹര്‍ഭജന്‍! മറുപടിയുമായി സ്മിത്ത്; നിയമങ്ങള്‍ക്കെതിരെ വിമര്‍ശനം
നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും മോശം അംപയറിംഗും നിയമങ്ങളുമാണ് പാകിസ്ഥാനെ തോല്‍പ്പിച്ചതെന്ന് ഹര്‍ഭജന്‍ എക്‌സില്‍ വ്യക്തമാക്കി. പന്ത് സ്റ്റംപില്‍ തട്ടുന്നുണ്ടെങ്കില്‍ അത് ഔട്ട് വിളിക്കാന്‍ അമാന്തിക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ പറയുന്നു.

ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിട്ടത് മോശം അംപയറിംഗെന്ന ക്രിക്കറ്റ് ലോകം. അതോടൊപ്പം അംപയേഴ്‌സ് കാള്‍ എന്ന നിയമവും പാകിസ്ഥാനെ ചതിച്ചുവെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും പറയുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, ആകാശ് ചോപ്ര, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ എന്നിവരെല്ലാം അംപയറിംഗിനേയും നിയമത്തേയും പഴിച്ച് രംഗത്തെത്തി. വലിയ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഹര്‍ജനെ പ്രതിരോധിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്തും രംഗത്തെത്തിയിരുന്നു.
നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും മോശം അംപയറിംഗും നിയമങ്ങളുമാണ് പാകിസ്ഥാനെ തോല്‍പ്പിച്ചതെന്ന് ഹര്‍ഭജന്‍ എക്‌സില്‍ വ്യക്തമാക്കി. പന്ത് സ്റ്റംപില്‍ തട്ടുന്നുണ്ടെങ്കില്‍ അത് ഔട്ട് വിളിക്കാന്‍ അമാന്തിക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ പറയുന്നു. പിന്നെ എന്തിനാണ് ടെക്‌നോളജിയെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു. അങ്ങനെയങ്കില്‍ റാസി വാന്‍ ഡര്‍ ഡസ്സന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്ന് സ്മിത്ത് ചോദിക്കുന്നു. പിന്നീട് ചര്‍ച്ചയില്‍ ഹര്‍ഷ ഭോഗ്ലെയും പങ്കെടുത്തു. ഇവരുടെ പോസ്റ്റുകളും മറുപടികളും വായിക്കാം.
ആകാശ് ചോപ്രയും നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് പറയുന്നത്. റാസിയുടെ കാര്യത്തില്‍ സംഭവിച്ചതിനെ കുറിച്ചും ചോപ്ര സംസാരിക്കുന്നുണ്ട്.
അംപയയേഴസ്് കാളിന്റെ ഗുണങ്ങളെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍ വിശദീകരിക്കുന്ന മറ്റൊരു വീഡിയോയും ഈ സമയത്ത് പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം...
ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 46.4 ഓവറില്‍ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ല്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പാകിസ്ഥാനെ 'ചതിച്ചത്' അംപയറോ? നഷ്ടമായത് അര്‍ഹതപ്പെട്ട വിക്കറ്റ്, വെറുതെ കൊടുത്തത് ഒരു വൈഡും - വീഡിയോ