ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

മൊഹാലി: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. ജോണി ബെയര്‍‌സ്റ്റോ, റിച്ചാര്‍ഡ് ഗ്ലീസണ്‍, രാജ് ബാവ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അതേസമയം, ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന ഗുജറാത്ത് താരം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് മടങ്ങിയ സാഹചര്യത്തില്‍ കുശാല്‍ മെന്‍ഡിസാണ് പകരക്കാരനായി ഇറങ്ങിയത്. 

ബാറ്റ് ചെയ്യാനുള്ള തീരുമാനമാണ് ആരാധകരെ അമ്പരപ്പിച്ചത്. അതിന്റെ കാരണം അദ്ദേഹം പറയുന്നുണ്ട്. ഹാര്‍ദിക് വിശദീകരിക്കുന്നതിങ്ങനെ... ''ഞങ്ങള്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്നലത്തേതില്‍ നിന്ന് വ്യത്യസ്തമായ ഒരു പിച്ചാണ് ഇന്നത്തേത്. കുറച്ച് പുല്ല് കുറവാണ്. ആദ്യം ബാറ്റ് ചെയ്ത്, വലിയ സ്‌കോര്‍ നേടാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 9 മത്സരങ്ങളില്‍ ഞങ്ങള്‍ നോക്കൗട്ട് പോലെയാണ് കളിക്കുന്നത്. ഞങ്ങള്‍ക്ക് ആത്മവിശ്വാസമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.'' ഹാര്‍ദിക് വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ,റാഷിദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കൊറ്റ്സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഗുജറാത്തിന്റെ ഇംപാക്ട് ഓപ്ഷനുകള്‍: ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ജയന്ത് യാദവ്, അര്‍ഷാദ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് : ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര. റിച്ചാര്‍ഡ് ഗ്ലീസണ്‍.

മുംബൈയുടെ ഇംപാക്ട് ഓപ്ഷനുകള്‍: ശ്രീജിത്ത് കൃഷ്ണന്‍, രഘു ശര്‍മ്മ, റോബിന്‍ മിന്‍സ്, അശ്വനി കുമാര്‍, റീസെ ടോപ്ലെ.