ദില്ലി: ആദ്യമായി പരിചയപ്പെടുമ്പോള്‍ താന്‍ ആരാണെന്ന് പോലും ഭാവിവധു നടാഷ സ്റ്റാന്‍കോവിച്ചിന് അറിയുമായിരുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ബറോഡ സ്വദേശിയായ താരം മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട ജീവിത ശൈലി പിന്തുടരുന്നതിനെക്കുറിച്ച് മറ്റ് താരങ്ങളുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഹാര്‍ദിക്കിന്‍റെ കരീബിയന്‍ രീതിയിലെ ജീവിതം ഇതിന് മുന്‍പും ചര്‍ച്ചയായിട്ടുള്ളതാണ്.

Hardik Pandya with fiancee Natasa Stankovic (Instagram Image)

ഭാവി വധുവും തന്‍റെ കുഞ്ഞിന്‍റെ അമ്മയാകാന്‍ പോവുന്ന നടാഷ സ്റ്റാന്‍കോവിച്ചിന്  താനൊരു ക്രിക്കറ്ററാണ് എന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സെര്‍ബിയയില്‍ ജനിച്ച നടാഷയെ തന്‍റെ വാക്ചാതുര്യമുപയോഗിച്ച് സ്വാധീനിക്കാന്‍ തനിക്ക് സാധിച്ചുവെന്നാണ് പാണ്ഡ്യ പറയുന്നത്. തൊപ്പിയും വാച്ചും കഴുത്തില്‍ വലിയ മാലയുമായെത്തിയ തന്നെ നടാഷ ശ്രദ്ധിക്കുകയായിരുന്നു. നടാഷയുമായി വിവാഹം നിശ്ചയിച്ചതിനേക്കുറിച്ച് താന്‍ ആരെയും അറിയിച്ചില്ലെന്നും പാണ്ഡ്യ പറയുന്നു. 

Hardik Pandya के बड़े भाई क्रुणाल नताशा से ...

സ്വന്തം സഹോദരനായ ക്രുനാല്‍ പോലും വിവാഹനിശ്ചയത്തെക്കുറിച്ച് രണ്ട് ദിവസം മുന്‍പ് മാത്രമാണ് വിവരം അറിയുന്നത്. വിവാഹത്തിന് രണ്ട് ദിവസം മുന്‍പാണ് ജീവിതത്തില്‍ പ്രണയം കണ്ടെത്തിയെന്നും താന്‍ മികച്ച നിലയിലാണെന്നുമാണ് സഹോദരനോട് വിവാഹ നിശ്ചയത്തേക്കുറിച്ച് പറഞ്ഞത്. തീരുമാനത്തിന് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടായെന്നും പാണ്ഡ്യ പറയുന്നു. 26കാരനായ താരം പിതാവാകാന്‍ പോകുന്ന വിവരം അടുത്തിടെയാണ് പങ്കുവച്ചത്.