കരീബിയന്‍ മണ്ണിലേക്കുള്ള ഒരു യാത്രയും രാജാവിന്‍റെ വീട് സന്ദര്‍ശിക്കാതെ പൂര്‍ണമാകില്ല, പോളി, എന്‍റെ പ്രിയപ്പെട്ട പോളിയും കുടുംബത്തിനും എന്നെ സല്‍ക്കരിച്ചതിന് നന്ദി എനാനയിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് ഹാര്‍ദ്ദിക് ട്വിറ്ററില്‍ കുറിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡ് ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ ഇപ്പോഴും സജീവമാണ്.

സെന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനുശേഷം വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് ടീമിലെ മുന്‍ സഹതാരവുമായ കെയ്റോണ്‍ പൊള്ളാര്‍ഡിനെ വസതിയിലെത്തി സന്ദര്‍ശിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. മൂന്നാം ടി20ക്കുശേഷം അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും യുഎസിലെ ഫ്ലോറിഡയിലേക്ക് യാത്ര തിരിക്കും മുമ്പാണ് പൊള്ളാര്‍ഡിന്‍റെ വീട്ടിലെത്തി ഹാര്‍ദ്ദിക് സൗഹൃദം പുതുക്കിയത്. പൊള്ളാര്‍ഡിനും ഭാര്യ ജെന്ന അലിക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ഹാര്‍ദ്ദിക് ട്വിറ്ററില്‍ പങ്കുവെച്ചു.

കരീബിയന്‍ മണ്ണിലേക്കുള്ള ഒരു യാത്രയും രാജാവിന്‍റെ വീട് സന്ദര്‍ശിക്കാതെ പൂര്‍ണമാകില്ല, എന്നെ സല്‍ക്കരിച്ചതിന് എന്‍റെ പ്രിയപ്പെട്ട പോളിക്കും കുടുംബത്തിനും നന്ദി എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് ഹാര്‍ദ്ദിക് ട്വിറ്ററില്‍ കുറിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡ് ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ ഇപ്പോഴും സജീവമാണ്.

Scroll to load tweet…

'സൂര്യകുമാര്‍ യാദവിന് ഏറ്റവും ഉചിതമായ ബാറ്റിംഗ് പൊസിഷന്‍ അതുതന്നെ'; തുറന്നുപറഞ്ഞ് സാബാ കരീം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള താരമാണ് പൊള്ളാര്‍ഡ്. മുംബൈ ടീമില്‍ ഹാര്‍ദ്ദിക്കിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് വിന്‍ഡീസ് മുന്‍ നായകന്‍. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാളും പൊള്ളാര്‍ഡായിരുന്നു.

സഞ്ജുവൊക്കെ ടീമിലില്ലേ; പരിക്കേറ്റ രോഹിത് ശര്‍മ്മ വിശ്രമിച്ചാലും പ്രശ്‌നമില്ലെന്ന് പാക് മുന്‍താരം

മുംബൈ നിലനിര്‍ത്താതിരുന്നപ്പോള്‍ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായി ഹാര്‍ദ്ദിക് പോയി. ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണില്‍ തന്നെ ഐപിഎൽ കീരീടത്തിലേക്ക് നയിക്കാനും ഹാര്‍ദ്ദിക്കിനായി. എന്നാല്‍ മുംബൈ ജേഴ്സിയില്‍ പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമായിരുന്നു കെയ്റോൺ പൊള്ളാര്‍ഡ്. സീസണില്‍ പോയന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്ക് പൊള്ളാര്‍ഡ് തിളങ്ങാതിരുന്നത് കനത്ത തിരിച്ചടിയായിരുന്നു.