ബാറ്റിംഗിലും സമീപനത്തിലും മാറ്റം വരുത്തിയാണ് ഹര്‍ദിക് ക്രീസിലെത്തുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഹാര്‍ദിക്കിന്റെ ഗെയിംപ്ലാന്‍ ഇങ്ങനെയാണ്.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ടി20 പരമ്പര വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. 22 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ പാണ്ഡ്യ ടീമിനെ പരമ്പര നേട്ടത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. അവസാന നാല് ഓവറില്‍ 45 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രിസിലുണ്ടായിരുന്നത് പാണ്ഡ്യ- ശ്രേയസ് സഖ്യം. മത്സരം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ടൈയുടെ 19ാം ഓവറില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് പാണ്ഡ്യ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. അടുത്ത ഓവര്‍ എറിയാനെത്തിയത് ഡാനിയേല്‍ സാംസ്. രണ്ടാമത്തേയും നാലാമത്തേയും പന്ത് സിക്സ് പായിച്ച് പാണ്ഡ്യ ജയം സമ്മാനിച്ചു. പാണ്ഡ്യ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.
ഇപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ ഹീറോ. ''മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം എന്നെതേടി വരുമെന്ന് ഞാന്‍ കരുതിയില്ല. നടരാജാനാണ് അതിനര്‍ഹന്‍ എന്നാണ് ഞാന്‍ കരുതിയത്. കാരണം മറ്റു ബൗളര്‍മാര്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയ സാഹചര്യത്തില്‍ നടരാജനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നടരാജന്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.'' പാണ്ഡ്യ പറഞ്ഞു.
ആത്മവിശ്വാസമാണ് തന്റെ മുതല്‍ക്കൂട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ''ആത്മവിശ്വാസമാണ് തന്റെ മുതല്‍ക്കൂട്ട്. മുന്‍കാല പിഴവുകള്‍ തിരുത്തിയാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. മുമ്പ് ചേസ് ചെയ്യുമ്പോള്‍ പഠിച്ചതെല്ലാം സഹായത്തിനെത്തി.'' പാണ്ഡ്യ വ്യക്തമാക്കി.
പരുക്കില്‍നിന്ന് മുക്തനായി വരുന്ന ഹര്‍ദിക് പൂര്‍ണതോതില്‍ പന്തെറിയാന്‍ തുടങ്ങിയിട്ടില്ല. ബൗളിംഗില്‍കൂടി സജീവമായാല്‍ ഹര്‍ദിക് പാണ്ഡ്യ ടീം ഇന്ത്യയുടെ നെടുന്തൂണാവുമെന്നുറപ്പ്.
ബാറ്റിംഗിലും സമീപനത്തിലും മാറ്റം വരുത്തിയാണ് ഹര്‍ദിക് ക്രീസിലെത്തുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഹാര്‍ദിക്കിന്റെ ഗെയിംപ്ലാന്‍ ഇങ്ങനെയാണ്. തന്റെ ചുമതലകളും മികവും മനസിലാക്കിയാണിപ്പോള്‍ ഹാര്‍ദിക് ഇപ്പോള്‍ കളിക്കുന്നതെന്നും കോലി പറഞ്ഞു.
