ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഹര്‍മന്‍പ്രീതിനെ പരിഗണിക്കുമോ എന്ന കാര്യം ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് വെറ്ററന്‍ പേസര്‍ ജുലാന്‍ ഗോസ്വാമിയെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിട്ടുണ്ട്. 

മുംബൈ: ടി20ക്ക് പിന്നാലെ ഏകദിനങ്ങളിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ(Indian women's team)ഹര്‍മന്‍പ്രീത് കൗര്‍(Harmanpreet Kaur) നയിക്കും. ഏകദിന ടീമിനെ നയിച്ചിരുന്ന മിതാലി രാജ്(Mithali Raj) രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം ഒന്നിന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാവും ഹര്‍മന്‍പ്രീത് ഏകദിന ക്യാപ്റ്റനായി അരങ്ങേറുക.

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 23 മുതല്‍ 27വരെ ശ്രീലങ്കയിലെ ധാംബുള്ളയില്‍ ടി20 പരമ്പരയും ജൂലൈ ഒന്നു മുതല്‍ ഏഴ് വരെ ഏകദിന പരമ്പരയിലുമാണ് ഇന്ത്യ കളിക്കുക. 2019ല്‍ മിതാലി ടി20യില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് ടി20 ക്യാപ്റ്റന്‍ സഥാനത്ത് എത്തിയത്. നിലവില്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലേക്ക് മാത്രമായാണ് നിലവില്‍ ബിസിസിഐ ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്.

'ഒരേയൊരു ഗോട്ട്'; മിതാലി രാജിനെ വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം, ആശംസാപ്രവാഹം

ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഹര്‍മന്‍പ്രീതിനെ പരിഗണിക്കുമോ എന്ന കാര്യം ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് വെറ്ററന്‍ പേസര്‍ ജൂലന്‍ ഗോസ്വാമിയെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിതാലിക്ക് ഹര്‍മന്‍പ്രീത് നേരത്തെ ആശംസ നേര്‍ന്നിരുന്നു. കരിയര്‍ തുടങ്ങുമ്പോള്‍ ക്രിക്കറ്റ് എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും വനിതാ ക്രിക്കറ്റ് ഉണ്ടോ എന്നുപോലും അറിയില്ലായിരുന്നുവെന്നും പറഞ്ഞ ഹര്‍മന്‍പ്രീത് ആകെ അറിയാവുന്ന ഒരേയൊരു പേര് മിതാലിയുടേതായിരുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. യുവതാരങ്ങളുടെ വളര്‍ച്ചക്ക് വിത്തുപാകിയ മിതാലിയാണ് വലിയ സ്വപ്നങ്ങളിലേക്ക് അവരെ നയിച്ചതെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹര്‍മന്‍ പറഞ്ഞു.

യുഗാന്ത്യം! ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

Scroll to load tweet…

23 വര്‍ഷത്തെ രാജ്യാന്തര കരിയറിനൊടുവിലാണ് മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വനിതാ ക്രിക്കറ്ററായ മിതാലി ഇന്ത്യന്‍ കുപ്പായത്തില്‍ 333 മത്സരങ്ങളില്‍ നിന്ന് 10868 റണ്‍സടിച്ച് റണ്‍വേട്ടയിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു.