ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് കോലി. കോലിക്ക് കീഴില്‍ കടുത്ത പരിശീലനത്തിലാണ് ടീം. ഇതിനിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു കോലി.

ദുബായ്: അടുത്ത സുഹൃത്തുക്കളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഹാരി കെയ്‌നും. പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്റെ താരമാണ് കെയ്ന്‍. കോലിയാവട്ടെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോലിയുമൊത്തുള്ള ഫോട്ടോ കെയ്ന്‍ പങ്കുവച്ചിരുന്നു. 

ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് കോലി. കോലിക്ക് കീഴില്‍ കടുത്ത പരിശീലനത്തിലാണ് ടീം. ഇതിനിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു കോലി. ഫുട്‌ബോള്‍ പരിശീലനമാണ് നടത്തിയത്. ഇതിനിടെ പന്തുതട്ടുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. ഇതിന് കമന്റുമായി വന്നിരിക്കുകയാണ് ഹാരി കെയ്ന്‍. 

കാലില്‍ പന്ത് നിയന്ത്രിച്ച് നിര്‍ത്തുന്ന ചിത്രമാണ് കോലി പങ്കുവച്ചത്. അതിന് 'മനോഹരമായ ടെക്‌നിക്ക്' എന്ന് കെയ്ന്‍ കമന്റിടുകയും ചെയ്തു. അധികം വൈകാതെ കോലിയുടെ മറുപടിയെത്തി. 'നിങ്ങളെപോലെ ജന്മസിദ്ധമായ കഴിവുളള താരങ്ങളില്‍ നിന്ന് ഇത് കേള്‍ക്കുമ്പോള്‍ സന്തോഷം.' കോലി മറുപടി നല്‍കി.

View post on Instagram