ദില്ലി: കേരള ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ചുള്ള ഹർജികൾ ഇനി ഹൈക്കോടതിക്ക് പരിഗണിക്കാം. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് എതിരായ ഹർജികൾ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ തടഞ്ഞുകൊണ്ട് 2019 മാർച്ച് 14ന് ഇറക്കിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തതോടെയാണിത്. 

വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് എതിരെ നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റെ പുതിയ ഉത്തരവ്. കെസിഎയ്‌ക്ക് എതിരെ അപെക്സ് ക്രിക്കറ്റ് ക്ലബ്, തൃശൂർ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ ഭാരവാഹി പ്രമോദ് കെ, മുൻ രഞ്ജി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരൻ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ബുമ്രയെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം, വെല്ലുവിളിയുമായി സ്റ്റീവ് സ്മിത്ത്

പ്രശ്ന പരിഹാരത്തിനായി അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനാലാണ് ബിസിസിഐയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതികളെ തടഞ്ഞത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിലക്ക് തുടരേണ്ട സാഹചര്യം നിലവിലില്ലെന്ന് പുതിയ ഉത്തരവില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. 

വിരമിക്കലിന് തൊട്ടുപിന്നാലെ പാര്‍ഥീവിന് പുതിയ ചുമതല നല്‍കി മുംബൈ ഇന്ത്യന്‍സ്