ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും കെഎൽ രാഹുൽ ദയനീയമായി പരാജയപ്പെട്ടതോടെയാണ് മുൻ ഇന്ത്യൻ പേസര്‍ വെങ്കിടേഷ് പ്രസാദ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഹുലിനെ ടീമിലെടുക്കുന്നത് പ്രകടനത്തിന്റെ പേരിലല്ല താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞിരുന്നു.
ചണ്ഡീഗഡ്: ഓസ്ട്രേലിയക്കെതിരായെ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ മോശം ഫോം തുടരുമ്പോള്‍ രാഹുലിനെതിരായ വിമര്‍ശനങ്ങളും പുറത്ത് ബൗണ്ടറി കടക്കുകയാണ്. മോശം ഫോമിലായിട്ടും അവസാന രണ്ട് ടെസ്റ്റിനുമുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ താരം വെങ്കിടേഷ് പ്രസാദിന് മറുപടി നല്‍കി ആകാശ് ചോപ്ര രംഗത്തെത്തിയതിന് പിന്നാലെ മറ്റൊരു മുന്‍ താരമായ ഹര്‍ഭജന്‍ സിംഗും പ്രസാദിനെതിരെ രംഗത്തെത്തി.
രാഹുല്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അയാളെ ഒന്ന് വെറുതെ വിടൂവെന്നും ഹര്‍ഭജന്‍ പറഞ്ഞു. രാഹുല്‍ ഇപ്പോഴും മികച്ച കളിക്കാരനാണ്. അയാള്‍ക്ക് കരുത്തോടെ തിരിച്ചുവരാന്‍ കഴിയും. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ കളിക്കാരും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവാറുണ്ട്. അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന ആദ്യത്തെയാളോ അവസാനത്തെ ആളോ അല്ല രാഹുല്‍. അതുകൊണ്ട് തന്നെ അയാള്‍ ഇന്ത്യന്‍ താരമാണെന്ന ബഹുമാനം നല്‍കു. അയാളില്‍ കുറച്ചെങ്കിലും വിശ്വസിക്കൂ-ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും കെഎൽ രാഹുൽ ദയനീയമായി പരാജയപ്പെട്ടതോടെയാണ് മുൻ ഇന്ത്യൻ പേസര്‍ വെങ്കിടേഷ് പ്രസാദ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഹുലിനെ ടീമിലെടുക്കുന്നത് പ്രകടനത്തിന്റെ പേരിലല്ല താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞിരുന്നു.ശുഭ്മാൻ ഗില്ലും സര്‍ഫ്രാസ് ഖാനും അടക്കമുള്ള താരങ്ങൾ മിന്നും ഫോമിൽ കളിക്കുന്പോൾ രാഹുലിന് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നത് ശരിയല്ലെന്നും, പല മുൻ താരങ്ങളും ഇതിനെതിരെ ശബ്ദമുയര്‍ത്താത്‍ തന്നെ ഞെട്ടിച്ചെന്നും വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. ഇതിനെതിരെയായിരുന്നു ആകാശ് ചോപ്ര രംഗത്തെത്തിയത്.
രാഹുലിന്‍റെ മുൻ കാല പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വെങ്കിടേഷ് പ്രസാദിന് പ്രത്യേക അജണ്ടയെന്നും ചോപ്ര കുറ്റപ്പെടുത്തി. പിന്നാലെ വെങ്കിടേഷ് പ്രസാദ് മറുപടിയുമായെത്തി. തനിക്ക് അജണ്ടയുണ്ടെന്ന് ചിലര്‍ തെറ്റി ധരിപ്പിക്കുന്നെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു. രോഹിത് ശര്‍മ്മയ്ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്ന ആകാശ് ചോപ്രയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയായിരുന്നു വെങ്കിടേഷ് പ്രസാദിന്‍റെ മറുപടി.
ഇതിനിടെയാണ് രാഹുലിന് പിന്തുണയുമായി ഹര്‍ഭജനും രംഗത്തെത്തിയത്. രാഹുലിനെ ടീമിലെടുത്തതിനെ വിമര്‍ശിക്കാമെങ്കിലും മത്സരം പുരോഗമിക്കുമ്പോൾ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് പ്രസാദിനുള്ള മറുപടിയായി കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയും മറുപടി നല്‍കിയിരുന്നു. എന്തായാലും ഇന്ത്യൻ ടീമിന് തലവേദനയായി മാറിയ മോശം ഫോം ഇപ്പോൾ മുൻ താരങ്ങൾ തമ്മിലുള്ള വാക് പോരിനും കാരണമായിരിക്കുകയാണ്.
