Asianet News MalayalamAsianet News Malayalam

'അവനെ ക്യാപ്റ്റനാക്കരുത്, കോഹിനൂര്‍ രത്നത്തെ പോലെ സംരക്ഷിക്കണം'; തുറന്നു പറഞ്ഞ് ദിനേശ് കാര്‍ത്തിക്

ബുമ്രയെ പോലൊരു പേസ് ബൗളറുടെ ഫിറ്റ്നെസ് സദാസമയം നിരീക്ഷിക്കുകയും പ്രധാന മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാനായി സംരക്ഷിച്ചു നിര്‍ത്തുകയും വേണം.

he is like a Kohinoor diamond, we got to protect him, Dinesh Karthik on Jasprit Bumrah
Author
First Published Aug 23, 2024, 7:33 PM IST | Last Updated Aug 23, 2024, 10:46 PM IST

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പേസര്‍ ജസ്പ്രീത് ബുമ്രയെ തല്‍ക്കാലം പരിഗണിക്കരുതെന്ന് വ്യക്തമാക്കി മുന്‍ താരം ദിനേശ് കാര്‍ത്തിക്. ജസ്പ്രീത് ബുമ്രയെ അമൂല്യമായ കോഹിനൂര്‍ രത്നം പോലെ സംരക്ഷിക്കണമെന്നും പ്രധാന മത്സരങ്ങളില്‍ മാത്രമെ കളിപ്പിക്കാവൂ എന്നും ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു. ബുമ്ര വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കാര്‍ത്തിക്.

ബുമ്രയെ പോലൊരു പേസ് ബൗളറുടെ ഫിറ്റ്നെസ് സദാസമയം നിരീക്ഷിക്കുകയും പ്രധാന മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാനായി സംരക്ഷിച്ചു നിര്‍ത്തുകയും വേണം. ഞാന്‍ എല്ലായ്പ്പോഴും പറയാറുള്ളതാണ്. അവന്‍ കോഹിനൂര്‍ രത്നം പോലെ വിലമതിക്കാനാവാത്തതാണ്. അവനെ നമ്മള്‍ അതുപോലെ സംരക്ഷിക്കണം. അവനെ എത്രകാലം കളിപ്പിക്കാന്‍ കഴിയുമോ അത്രയും കാലം കളിപ്പിക്കണം.  കാരണം ബുമ്ര കളിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹമുണ്ടാക്കുന്ന പ്രഭാവം തന്നെയാണ്.

 12 വീഡിയോ, 3.23 കോടി സബ്സ്ക്രൈബേഴ്സ്, യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

he is like a Kohinoor diamond, we got to protect him, Dinesh Karthik on Jasprit Bumrahശരിയാണ്, ബുമ്ര ശാന്തനായ പക്വതയുള്ള താരമാണ്. പക്ഷെ അതിനേക്കാളുപരം അവനൊരു പേസ് ബൗളറാണ്. മൂന്ന് ഫോര്‍മാറ്റിലും അവനെ എങ്ങനെ ഉപയോഗിക്കണമെന്നതായിരിക്കും സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ ചോദ്യമെന്നും കാര്‍ത്തിക് പറഞ്ഞു. നേരത്തെ ബുമ്രയുടെ മികവിനെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗും പ്രശംസിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബുമ്രയെന്ന് പോണ്ടിംഗ് പറഞ്ഞിരുന്നു. ബുമ്രയുടെ പരിക്കിനെപ്പറ്റി ആശങ്കയുണ്ടായിരുന്നെങ്കിലും പരിക്ക് മാറി ബുമ്ര കൂടുതല്‍ കരുത്തോടെ തിരിച്ചെത്തിയെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞിരുന്നു.

സഞ്ജുവിനെ കൈവിടുമോ രാജസ്ഥാന്‍?; ആരാധകരില്‍ ആശങ്ക നിറച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ പോസ്റ്റ്

ടി20 ലോകകപ്പില്‍ 4.17 ഇക്കോണമിയില്‍ 15 വിക്കറ്റ് വീഴ്ത്തി ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബുമ്രക്ക് ലോകകപ്പിനുശേഷം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തിലും ദുലീപ് ട്രോഫി മത്സരങ്ങളിലും വിശ്രമം അനുവദിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios