സഞ്ജുവിനെ കൈവിടുമോ രാജസ്ഥാന്‍?; ആരാധകരില്‍ ആശങ്ക നിറച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ പോസ്റ്റ്
എന്നാല്‍ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് രാജസ്ഥാനോട് സഞ്ജുവിനെ കൈവിടരുതേ എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
ജയ്പൂര്‍: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ടീമുകളെല്ലാം തലപുകയ്ക്കുകയാണിപ്പോള്‍. അതിനിടെ രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വിഡീയോ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണിപ്പോള്‍. രാജസ്ഥാന്‍ താരങ്ങള്‍ക്കും ടീം ഡയറക്ടർ കുമാര്‍ സംഗക്കാരക്കുമൊപ്പമുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ കുറിച്ച വാക്കുകളാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. വലിയ നഷ്ടമെന്ന രണ്ട് വാക്കുകള്‍ക്കൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നമവുമിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ ക്യാംപിലെ സഞ്ജുവിന്‍റെ അസാന്നിധ്യത്തെക്കുറിച്ചാണോ പോസ്റ്റ് എന്നും വ്യക്തമല്ല.
എന്നാല്‍ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് രാജസ്ഥാനോട് സഞ്ജുവിനെ കൈവിടരുതേ എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് സ്വാഗതം ചെയ്യുമെന്ന് ആയിരുന്നു മറ്റൊരു ആരാധകന്‍റെ പ്രതികരണം. എം എസ് ധോണിക്ക് പകരം മികച്ചൊരു വിക്കറ്റ് കീപ്പറെ തേടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് പറ്റിയ കളിക്കാരനാകും സഞ്ജുവെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.
major missing 😭💗 pic.twitter.com/JLkjh9jjW7
— Rajasthan Royals (@rajasthanroyals) August 23, 2024
2013ൽ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു പിന്നീട് മൂന്ന് സീസണുകളില്‍ കൂടി ടീമിനായി കളിച്ചു. രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്നതോടെ 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് സഞ്ജു കളിച്ചത്. 2018ല്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു 2021മുതല്‍ ടീമിന്‍റെ നായകനുമാണ്. ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു തന്‍റെ രണ്ടാം സീസണില്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് ഫൈനലില്‍ തോറ്റു.
16 വര്‍ഷത്തിനിടെ ആദ്യം, ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം 6 ദിവസം നീളും, കാരണം അറിയാം
2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായെങ്കിലും കഴിഞ്ഞ സീസണില്‍ സഞ്ജുവിന് കീഴില്‍ വീണ്ടും രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫ് കളിച്ചു. എന്നാല്‍ രണ്ടാ ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായി. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ചുറി അടക്കം 531 റണ്‍സാണ് സഞ്ജു നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക