Asianet News MalayalamAsianet News Malayalam

രാഹുലോ റിഷഭ് പന്തോ അല്ല ഇന്ത്യയെ നയിക്കേണ്ടത്, തുറന്നുപറഞ്ഞ് മുന്‍ ഓസീസ് താരം

ഇപ്പോഴിതാ റിഷഭ് പന്തല്ല ഇന്ത്യന്‍ നായകനാവേണ്ടതെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ടി20 താരമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കാന്‍ യോഗ്യനായ താരമെന്നും ഹോഗ് പറഞ്ഞു. റിഷഭ് പന്തിനും കെ എല്‍ രാഹുലിനും പകരം പാണ്ഡ്യയെ ഇന്ത്യന്‍ നായകനാക്കണം.

He Should be Indian Captain, Former Australia Star Backs Hardik Pandya
Author
Melbourne VIC, First Published Jun 13, 2022, 9:58 PM IST

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍(IND vs SA) രോഹിത് ശര്‍മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യയെ നയിക്കാനുള്ള നറുക്ക് വീണത് കെ എല്‍ രാഹുലിനാണ്. എന്നാല്‍ പരമ്പരക്ക് തൊട്ടു തലേന്ന് രാഹുല്‍ പരിക്കേറ്റ് പിന്‍മാറിയതോടെ വൈസ് ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത്(Rishabh Pant) ഇന്ത്യയുടെ നായകനായി.

പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതോടെ റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനമുയരാനും തുടങ്ങി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരിക്കെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നോ ബോള്‍ അനുവദിക്കാത്തതിന്‍റെ പേരിലുള്ള അപക്വമായ പ്രതിഷേധത്തിന്‍റെ പേരിലും പന്ത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

കൈയകലത്തില്‍ ലോക റെക്കോര്‍ഡ് കൈവിട്ട് ഇന്ത്യ, ചേസിംഗില്‍ റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്ക

He Should be Indian Captain, Former Australia Star Backs Hardik Pandya

ഇപ്പോഴിതാ റിഷഭ് പന്തല്ല ഇന്ത്യന്‍ നായകനാവേണ്ടതെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ടി20 താരമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കാന്‍ യോഗ്യനായ താരമെന്നും ഹോഗ് പറഞ്ഞു. റിഷഭ് പന്തിനും കെ എല്‍ രാഹുലിനും പകരം പാണ്ഡ്യയെ ഇന്ത്യന്‍ നായകനാക്കണം.

കാരണം, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടനേട്ടത്തിലേക്ക് നയിച്ചതോടെ പാണ്ഡ്യ നായകനെന്ന നിലയില്‍ തന്‍റെ മികവ് തെളിയിച്ചു കഴിഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള കളിക്കാരനാണ് പാണ്ഡ്യ. പ്രതിസന്ധിഘട്ടത്തില്‍ ബാറ്റു കൊണ്ടായാലും പന്തു കൊണ്ടായാലും മികവു കാട്ടാന്‍ പാണ്ഡ്യക്കാവും.ബാറ്റിംഗില്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനും പാണ്ഡ്യക്കാവുമെന്ന് തെളിയിച്ചു കഴിഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്രീസിലെത്തിയ ഉടനെ ബൗണ്ടറികള്‍ നേടാന്‍ പാണ്ഡ്യക്ക് കഴിഞ്ഞു. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കാന്‍ അവനാവും. അതേപോലെ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായാല്‍ നങ്കൂരമിട്ട് കളിക്കാനും പാണ്ഡ്യക്കറിയാം. അതുകൊണ്ടുതന്നെ പാണ്ഡ്യ ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും വിലയേറിയ കളിക്കാരനാണെന്നും ഹോഗ് ഇന്‍സ്റ്റഗ്രാം വിഡീയിയോയില്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios