Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് നാല് താരങ്ങള്‍; ആകാശ് ചോപ്രയുടെ ദശാബ്ദത്തിലെ ഏകദിന ടീം ഇങ്ങനെ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ടീമില്‍ ഇടംപിടിച്ച താരങ്ങള്‍.

here is the full list of aakash chopra odi eleven of decade
Author
New Delhi, First Published Dec 14, 2020, 3:34 PM IST

ദില്ലി: ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യയില്‍ നിന്ന് നാല് പേരെയാണ് അദ്ദേഹം ടീമിലെടുത്തത്. എന്നാല്‍ കുമാര്‍ സംഗക്കാര, ബെന്‍ സ്‌റ്റോക്‌സ്, ഓയിന്‍ മോര്‍ഗന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, ഡേവിഡ് വാര്‍ണര്‍ എന്നിവരെ പരിഗണിച്ചിട്ടില്ല. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ടീമില്‍ ഇടംപിടിച്ച താരങ്ങള്‍. ഇതില്‍ ധോണിയാണ് ചോപ്രയുടെ ടീമിന്റെ ക്യാപ്റ്റന്‍. 

മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടീമിലെത്തി. ഹാഷിം അംല, എബി ഡിവില്ലിയേഴ്‌സ്, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ടീമിലെ ദക്ഷിണാഫ്രിക്കകാര്‍. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ ടീമിലെത്തി. 

ചോപ്രേയുടെ ടീം: രോഹിത് ശര്‍മ, ഹാഷിം ആംല, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, എം എസ് ധോണി, ഷാക്കിബ് അല്‍ ഹസന്‍, മുഹമ്മദ് ഹഫീസ്, ലസിത് മലിംഗ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുമ്ര, ഇമ്രാന്‍ താഹിര്‍.

Follow Us:
Download App:
  • android
  • ios