ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മറ്റൊരു കുതിപ്പിനായി ഇന്ത്യന്‍ പുരുഷ ടീമും ശ്രമിക്കുന്നു. ജനുവരിയില്‍ ടെസ്റ്റ് റെഗുലര്‍മാര്‍ക്ക് തിരക്കേറിയ മാസമായിരിക്കും.

മുംബൈ: 2024ലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. മുന്‍ കലണ്ടര്‍ വര്‍ഷത്തില്‍ നിന്ന് നേടിയ മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് പുരുഷ-വനിതാ ടീമുകള്‍. സ്വന്തം മണ്ണിലെ നിരവധി ടൂറുകള്‍ക്കും മത്സരങ്ങള്‍ക്ക് പുറമെ ടി20 ലോകകപ്പ് വരുന്നതോടെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാനുള്ള അവസരവും ടീമിന് ലഭിക്കും. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനം നേടിയ ഐസിസി കിരീടം. 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മറ്റൊരു കുതിപ്പിനായി ഇന്ത്യന്‍ പുരുഷ ടീമും ശ്രമിക്കുന്നു. ജനുവരിയില്‍ ടെസ്റ്റ് റെഗുലര്‍മാര്‍ക്ക് തിരക്കേറിയ മാസമായിരിക്കും. കഴിഞ്ഞയാഴ്ച സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടിരുന്നു. രണ്ടാം ടെസ്റ്റ് നാളെ നടക്കും. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാട്ടില്‍ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കും. ജനുവരി 25നാണ് പരമ്പര ആരംഭിക്കുന്നത്. അതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ഈ മാസം 11നാണ് പരമ്പര ആരംഭിക്കുന്നത്. ജൂണില്‍ ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍. 

ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഈ വര്‍ഷം കളിക്കുക. ശ്രീങ്കയ്‌ക്കെതിരെ ആണിത്. മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണിത്. നിലവില്‍ ഇന്ത്യക്ക് ഇന്ത്യക്ക് വേണ്ടി ഏകദിന മത്സരങ്ങള്‍ മാത്രമാണ് സഞ്ജു കളിക്കുന്നത്. 

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഷെഡ്യൂള്‍ 2024

ജനുവരി 3-7: കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ്.

ജനുവരി 11-7: അഫ്ഗാനിസ്ഥാനെതിരെ 3 മത്സരങ്ങളുള്ള ടി20 ഐ പരമ്പര.

ജനുവരി 19-ഫെബ്രുവരി 11: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍.

ജനുവരി 25-മാര്‍ച്ച് 11: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം. (5 ടെസ്റ്റ്). 

മാര്‍ച്ച്-ജൂണ്‍: ഐപിഎല്‍ 2024.

ജൂണ്‍ 4-30: ടി20 ലോകകപ്പ്.

ജൂലൈ: ഇന്ത്യയുടെ ശ്രീലങ്കലന്‍ പര്യടനം. (ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് വീതം ഏകദിന-ടി20 മത്സരങ്ങള്‍.)

സെപ്റ്റംപര്‍: ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം. (2 ടെസ്റ്റും 3 ടി20യും)

ഒക്ടോബര്‍: ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. (മൂന്ന് ടെസ്റ്റ്)

നവംബര്‍-ഡിസംബര്‍: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. (5 ടെസ്റ്റ് പരമ്പര)

കോലിയും രോഹിത്തുമല്ല! ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മികച്ച ടെസ്റ്റ് ഇലവനില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം