പാകിസ്ഥാനെ തകര്‍ത്തതോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാകപ്പില്‍ ഗ്രൂപ്പ്ഘട്ടം കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സൂപ്പര്‍ഫോറിന് മുന്‍പുള്ള പരിശീലനമാകും ഇന്ത്യക്ക് ഹോങ്കോങ്ങിനെതിരായ പോരാട്ടം.

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിഷഭ് പന്ത് ടീമിലെത്തി. എങ്കിലും ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാവും. ഹോങ്കോങ്ങിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് തന്നെയാണ് വിജയസാധ്യത.

പാകിസ്ഥാനെ തകര്‍ത്തതോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാകപ്പില്‍ ഗ്രൂപ്പ്ഘട്ടം കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സൂപ്പര്‍ഫോറിന് മുന്‍പുള്ള പരിശീലനമാകും ഇന്ത്യക്ക് ഹോങ്കോങ്ങിനെതിരായ പോരാട്ടം. ഫോമിലേക്കുയരാന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മികച്ച അവസരം. 

ഏഷ്യാ കപ്പ്: കുറ‍ഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യക്കും പാക്കിസ്ഥാനും കനത്ത പിഴ

പാകിസ്ഥാനെതിരെ വിരാട് കോലി 35 റണ്‍സ് നേടിയെങ്കിലും പൂര്‍ണമായും ഫോമിലെത്തിയെന്ന് പറയാനാവില്ല. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാനും ഇന്ത്യ ശ്രമിക്കും. ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തിനെ പരീക്ഷിച്ചേക്കാം. 

ബാറ്റിംഗിലും ബൗളിംഗിലും കരുത്തുറ്റ ഇന്ത്യക്ക് യോഗ്യതാമത്സരം കളിച്ചെത്തിയ ടീം വെല്ലുവിളിയാകില്ലെങ്കിലും തിരിച്ചടിക്കാന്‍ ശേഷിയുള്ള ഒന്നിലധികം താരങ്ങള്‍ ഹോങ്കോങ് നിരയിലുമുണ്ട്. യോഗ്യതാറൗണ്ടില്‍ സിംഗപ്പൂര്‍, കുവൈത്ത്, യുഎഇ ടീമുകളെ തുടര്‍ച്ചയായി തകര്‍ത്താണ് ഹോങ്കോങ് ഏഷ്യാകപ്പിനെത്തിയിരിക്കുന്നത്.

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍റെ ജേഴ്സി ധരിച്ചു ഇന്ത്യാ-പാക് മത്സരം കണ്ട് വൈറലായ യുപി സ്വദേശിക്ക് ഭീഷണി

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഹോങ്കോങ്: നിസാഖത് ഖാന്‍, യാസിം മുര്‍താസ, ബാബര്‍ ഹയാത്, കിഞ്ചിത് ഷാ, എയ്‌സാസ് ഖാന്‍, സ്‌കോട്ട് മെക്കന്‍സി, സീഷന്‍ അലി, ഹാറൂണ്‍ അര്‍ഷദ്, എഹ്‌സാന്‍ ഖാന്‍, ആയുഷ് ശുക്ല, മുഹമ്മദ് ഗസന്‍ഫര്‍