അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അത്ഭുത വിജയം നേടിയാല്‍ മാത്രമെ ഇനി പാകിസ്ഥാന് സെമി സാധ്യതയുള്ളു. ആദ്യം ബാറ്റ് ചെയ്ത് 287 റണ്‍സ് വിജയമാര്‍ജിനില്‍ ജയിക്കുകയോ ഇംഗ്ലണ്ട് വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയോ ചെയ്താലെ പാകിസ്ഥാന് ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് ഇനി സെമിയിലെത്താനാവു. 

ദില്ലി: ലോകകപ്പില്‍ സെമി ഫൈനല്‍ സ്വപ്നം ഏതാണ്ട് അവസാനിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ലോകകപ്പില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തകര്‍ത്തതോടെയാണ് പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റത്.

അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അത്ഭുത വിജയം നേടിയാല്‍ മാത്രമെ ഇനി പാകിസ്ഥാന് സെമി സാധ്യതയുള്ളു. ആദ്യം ബാറ്റ് ചെയ്ത് 287 റണ്‍സ് വിജയമാര്‍ജിനില്‍ ജയിക്കുകയോ ഇംഗ്ലണ്ട് വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയോ ചെയ്താലെ പാകിസ്ഥാന് ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് ഇനി സെമിയിലെത്താനാവു.

മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദത്തിൽ ആദ്യമായ പ്രതികരിച്ച് അശ്വിൻ, ഒരിക്കൽ അമ്പയർ പറ‌ഞ്ഞത് കേട്ട് ഞെട്ടിപ്പോയി

ന്യൂസിലന്‍ഡ് ശ്രീലങ്കയെ തകര്‍ത്തതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ട്രോളുമായി സെവാഗ് രംഗത്തെത്തിയത്. പാകിസ്ഥാന്‍ സിന്ദാബാഗ്, ഇതുവരെയെയുള്ളു യാത്ര, ഇന്ത്യയിലെ ബിരിയിണായും ഇവിടുത്തെ സ്വീകരണവുമെല്ലാം ആസ്വദിച്ചുവെന്ന് കരുതുന്നു. സുരക്ഷിതമായി രാജ്യത്തേക്ക് വിമാനം കയറു. ബൈ...ബൈ പാകിസ്ഥാന്‍ എന്നായിരുന്നു സെവാഗിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ മത്സരങ്ങള്‍ക്ക് വേദിയായത് ഹൈദരാബാദായിരുന്നു. ഹൈദരാബാദിലെ ബിരിയാണിയെക്കുറിച്ച് പാക് താരങ്ങള്‍ വാചാലരാവുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ മത്സരിക്കാനെത്തിയപ്പോഴും ടീം ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് പാക് താരങ്ങള്‍ ബിരിയാണി വാങ്ങിക്കഴിച്ചത് വാര്‍ത്തയായിരുന്നു. ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തടുങ്ങിയ പാകിസ്ഥാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ തോറ്റതോടെയാണ് പിന്നീട് തുടര്‍ തോല്‍വികളിലേക്ക് വഴുതി വീണത്.

View post on Instagram

എട്ട് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പാകിസ്ഥാന്‍ ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നാളെ ഇംഗ്ലണ്ടിനെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാകട്ടെ നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. നാളെ പാകിസ്ഥാനെതിരെ ജയിച്ച് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക