കഴിഞ്ഞ സീസണ്‍ മുതലാണ് ബിസിസിഐ ടെലിവിഷന്‍ സംപ്രേഷണവകാശവും ഡിജിറ്റല്‍ സംപ്രേഷണവകാശവും വെവ്വേറെയായി ലേലലത്തില്‍ വെച്ചത്.

മുംബൈ: ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം നഷ്ടമായ ഡിസ്നി ഹോട്‌സ്റ്റാറിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേരിട്ടത് വമ്പന്‍ തിരിച്ചടി. ഐ പി എല്‍ സംപ്രേഷണവകാശം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവില്‍ ഡിസ്നി ഹോട്സ്റ്റാറിന് നഷ്ടമായത് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐ പി എല്‍ സംപ്രേഷണവകാശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 38 ലക്ഷം പെയ്ഡ് സബ്സ്ക്രൈബേഴ്സാണ് ഹോട്സ്റ്റാര്‍ വിട്ടുപോയത്. ഐപിഎല്‍ തുങ്ങുന്നതിന് തൊട്ടു മുമ്പ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 42 ലക്ഷം ഉപയോക്താക്കളെ നഷ്ടമായപ്പോള്‍ ഐപിഎല്‍ കാലമായ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 1.25 ഉപയോക്താക്കളാണ് ഹോട്സ്റ്റാറിനെ കൈവിട്ടതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

കഴിഞ്ഞ ഐ പി എല്‍ സീസണ്‍ മുതലാണ് ബിസിസിഐ ടെലിവിഷന്‍ സംപ്രേഷണവകാശവും ഡിജിറ്റല്‍ സംപ്രേഷണവകാശവും വെവ്വേറെയായി ലേലലത്തില്‍ വെച്ചത്. 2023-2027 സീസണിലെ ഡിജിറ്റല്‍ സംപ്രേഷണവകാശം വയാകോം 23758 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശം 23, 575 കോടി രൂപക്ക് ഡിസ്നി നിലനിര്‍ത്തിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഡിജിറ്റല്‍ സംപ്രേഷണവകാശത്തിന് ടെലിവിഷന്‍ സംപ്രേഷണവകാശത്തേക്കാള്‍ കൂടുതല്‍ തുക ബിസിസിഐക്ക് ലഭിക്കുന്നത്.

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ പതിഞ്ഞത് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവും കാമുകിയും; തിരിച്ചറിയാതെ ഫോട്ടോഗ്രാഫര്‍

ഐപിഎല്‍ ഡിജിറ്റല്‍, ടിവി സംപ്രേഷണവകാശം വിറ്റതിലൂടെ 48,390 കോടി രൂപയാണ് ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത്. 2017-2022 സീസണില്‍ 16,347.50 കോടി രൂപക്കായിരുന്നു ഡിജിറ്റല്‍-ടിവി സംപ്രേഷണവകാശം ഡിസ്നി സ്വന്തമാക്കിയത്. ഇത്തവണ വയാകോം ഐപിഎല്‍ മത്സരങ്ങള്‍ ജിയോ സിനിമയിലൂടെ സബ്സ്ക്രൈബ് ചെയ്യാതെ തന്നെ സൗജന്യമായി സംപ്രേഷണം ചെയ്തോടെ റെക്കോര്‍ഡ് കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക