മത്സരത്തില്‍ സഞ്ജുവിന്റെ ഒരു തകര്‍പ്പന്‍ സ്റ്റംപിങ് ഉണ്ടായിരുന്നു. 13-ാം ഓവറിലെ നാലാം പന്തില്‍ ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റംപ് ചെയ്യുന്നത്. വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ബൗളര്‍.

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20 മലയാളിതാരം സഞ്ജു സാംസണ്‍ മറക്കാനാഗ്രഹിക്കുന്നതായിരിക്കും. ബാറ്റ് ചെയ്തപ്പോള്‍ ഉത്തരവാദിത്തം മറന്ന താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പുള്‍ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു. അതും നാല് ഓവറില്‍ മൂന്നിന് 21 എന്ന നിലയില്‍ നില്‍ക്കുമ്പോവാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത്. പിന്നീട് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല. ആ ബോളില്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു. 

എന്നാല്‍ മത്സരത്തില്‍ സഞ്ജുവിന്റെ ഒരു തകര്‍പ്പന്‍ സ്റ്റംപിങ് ഉണ്ടായിരുന്നു. 13-ാം ഓവറിലെ നാലാം പന്തില്‍ ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റംപ് ചെയ്യുന്നത്. വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ബൗളര്‍. സുന്ദറിനെ ക്രീസ് വിട്ട് അടിക്കാനൊരുങ്ങുകയായിരുന്നു സദ്രാന്‍. ഇത് മുന്‍കൂട്ടി കണ്ട സുന്ദര്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞു. ഏറെ പുറത്തേക്ക് പോയ പന്ത് സഞ്ജു ഏറെ പണിപ്പെട്ട് കയ്യിലൊതുക്കയും ഡൈവിംഗിലൂടെ സ്റ്റംപ് ചെയ്യുകയുമായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

മത്സരം ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സ് നേടി. പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റണ്‍സ് പിന്തുടര്‍ന്നാണ് അഫ്ഗാന്‍ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി. അതേസമയം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയര്‍ത്തി മടക്കം. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

ഫിഫ ദ ബെസ്റ്റ് കഴിഞ്ഞു, ഇനി പുതിയ സീസണ്‍! മെസിയെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍